മയക്കുമരുന്ന് വിവാദം: ബോളിവുഡിനെ പിന്തുണച്ച് ജയ ബച്ചന്റെ പാര്‍ലമെന്റ് പ്രസംഗം, വസതികളില്‍ സുരക്ഷ ശക്തമാക്കി
Film News

മയക്കുമരുന്ന് വിവാദം: ബോളിവുഡിനെ പിന്തുണച്ച് ജയ ബച്ചന്റെ പാര്‍ലമെന്റ് പ്രസംഗം, വസതികളില്‍ സുരക്ഷ ശക്തമാക്കി

By THE CUE

Published on :

ബോളിവുഡ് മയക്കുമരുന്നിന് അടിമപ്പെട്ടുവെന്ന ആരോപണത്തെ എതിര്‍ത്ത് കൊണ്ടുള്ള പാര്‍ലമെന്റിലെ പ്രസംഗത്തിന് പിന്നാലെ ജയ ബച്ചന്റെ മുംബൈയിലെ വസതികളില്‍ സുരക്ഷ കര്‍ശനമാക്കി. പാര്‍ലമെന്റിലെ പരാമര്‍ശത്തില്‍ നടിയും എംപിയുമായ ജയ ബച്ചനെതിരെ പ്രതിഷേധമുയര്‍ന്ന സാഹചര്യത്തിലാണ് സുരക്ഷ ശക്തമാക്കിയത്. ഇതിനായി കൂടുതല്‍ പൊലീസുകാരെ നിയോഗിച്ചതായും മുംബൈ പൊലീസ് അറിയിച്ചു.

നടന്‍ സുശാന്ത് സിങ് രജ്പുതിന്റെ ആത്മഹത്യക്ക് പിന്നാലെയാണ് ബോളിവുഡിലെ ഭൂരിഭാഗം താരങ്ങളും മയക്കുമരുന്ന് ഉപയോഗിക്കുന്നവരാണെന്ന ആരോപണം ശക്തമായത്. ബോളിവുഡില്‍ ലഹരിമരുന്ന് ഉപയോഗത്തിന്റെ അതിപ്രസരമാണെന്ന ബിജെപി എംപി രവി കിഷന്റെ പരാമര്‍ശത്തിന് പിന്നാലെയായിരുന്നു, ജയ ബച്ചന്റെ ഇതിനെ എതിര്‍ത്തുകൊണ്ടുള്ള പ്രസംഗം.

ഈ അഭിപ്രായത്തോട് പൂര്‍ണമായും വിയോജിക്കുന്നുവെന്ന് പറഞ്ഞ ജയ ബച്ചന്‍, ചലചിത്രരംഗത്തുള്ളവരെല്ലാം മയക്കുമരുന്നിന് അടിമകളാണെന്ന് അതേമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ തന്നെ പറയുന്നത് ശരിയല്ലെന്നും കൂട്ടിച്ചേര്‍ത്തു. 'വളരെ കുറച്ച് ആളുകളുടെ പേരില്‍ മുഴുവന്‍ ഇന്‍ഡസ്ട്രിയേയും അപമാനിക്കരുത്. ഇതുവരെ സിനിമാ മേഖലയില്‍ ഉണ്ടായിരുന്ന അംഗമാണ് കഴിഞ്ഞ ദിവസം ബോളിവുഡില്‍ മുഴുവന്‍ മയക്കുമരുന്നണെന്ന പരാമര്‍ശം നടത്തിയത്. അന്നം തന്ന കൈയ്ക്ക് തന്നെ കൊത്തുന്ന പ്രവര്‍ത്തിയാണ് പലരും ചെയ്യുന്നത്.'

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

രാജ്യത്തിെന്റ സാമ്പത്തിക സ്ഥിതി നിരാശാജനകവും തൊഴിലില്ലായ്മ ഏറ്റവും രൂക്ഷവുമായ ഒരു ഘട്ടത്തിലുമാണ്. ഈ സാഹചര്യത്തില്‍ ജനങ്ങളുടെ ശ്രദ്ധ തിരിക്കുകയാണ് ബി.ജെ.പി എം.പിമാര്‍ ചെയ്യുന്നതെന്നും ജയ ബച്ചന്‍ ആരോപിച്ചിരുന്നു. ബോളിവുഡില്‍ നിന്നും പ്രശസ്തരായവര്‍ തന്നെ ആ മേഖലയെ അഴുക്ക്ചാലെന്ന് വിളിക്കുന്നത് അപമാനകരമാണെന്നും പരാമര്‍ശമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ജയ ബച്ചനെതിരെ പ്രതിഷേധം ശക്തമായത്. നടിയും ബിജെപി അംഗവുമായ ജയപ്രദയടക്കം ജയ ബച്ചന്റെ പരാമര്‍ശത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.

The Cue
www.thecue.in