പുരുഷന്റെ ശരീര പ്രദര്‍ശനം 'മാസും' പെണ്ണിന്റേത് സെക്‌സിനുള്ള ഒരുക്കവുമാകുന്നതെങ്ങനെ ? ; സദാചാര വാദികളോട് അഹാന
Film News

പുരുഷന്റെ ശരീര പ്രദര്‍ശനം 'മാസും' പെണ്ണിന്റേത് സെക്‌സിനുള്ള ഒരുക്കവുമാകുന്നതെങ്ങനെ ? ; സദാചാര വാദികളോട് അഹാന

THE CUE

THE CUE

പുരുഷന്റെ ശരീര പ്രദര്‍ശനം മാസും പെണ്ണിന്റേത് സെക്‌സിനുള്ള ഒരുക്കവുമാകുന്നതെങ്ങനെയെന്ന് സദാചാര വാദികളോട് നടി അഹാന കൃഷ്ണ. ഇഷ്ടമുള്ള വേഷം ധരിക്കുമെന്നും അത് സ്വഭാവത്തെ ചോദ്യം ചെയ്യാനുള്ള ലൈസന്‍സായെടുക്കരുതെന്നും നടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. കാലുകള്‍ കാണുന്ന ചിത്രം പോസ്റ്റ് ചെയ്ത് അതിനുവന്ന പ്രതികരണങ്ങള്‍ കൂടി മുന്‍നിര്‍ത്തിയായിരുന്നു വാക്കുകള്‍. ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചെന്ന് ആരോപിച്ച് സൈബറിടത്തില്‍ സദാചാര ആക്രമണം നേരിട്ട നടി അനശ്വര രാജന് ഐക്യദാര്‍ഢ്യവുമാണ് പോസ്റ്റ്‌.

ഞാന്‍ എന്ത് ധരിക്കണമെന്നത് നിങ്ങളെ സംബന്ധിക്കുന്ന വിഷയമല്ല. ആരൊക്കെ എന്തൊക്കെ വസ്ത്രമിടുന്നുവെന്നതും നിങ്ങളെ ബാധിക്കുന്ന കാര്യമല്ല. ഞാന്‍ ഷോര്‍ട്‌സ്, സാരി, ഷേര്‍ട്ട്, സിം സ്യൂട്ട് ഒക്കെ അണിയും. അത് എന്റെ സ്വഭാവം ചോദ്യം ചെയ്യാനുള്ള ലൈസന്‍സായെടുക്കരുത്. അത് എന്റെ സ്വഭാവം തെളിയിക്കാനുള്ള അവസരമല്ല. എന്റെ വസ്ത്രത്തിലേക്ക് നോക്കുന്നതിന് പകരം നിങ്ങളുടെ ചിന്തകളിലേക്ക് നോക്കൂവെന്നും അഹാന പറയുന്നു. കാലുകള്‍,വയര്‍ കൈകള്‍ എന്നിവ പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും ഒരുപോലെയാണ്. പുരുഷശരീരം പ്രദര്‍ശിക്കുമ്പോള്‍ അത് പ്രചോദനകരവും ഫ്രിക്കിന്‍, ഹോട്ട് എന്നെല്ലാമുള്ള വിശേഷണങ്ങള്‍ക്ക് അര്‍ഹവുമാണ്. എന്നാല്‍ ഒരു പെണ്ണ് അത് ചെയ്യുമ്പോള്‍ അവള്‍ സെക്‌സിലേര്‍പ്പെടാന്‍ തയ്യാറായിരിക്കുന്നവളാകുന്നതെങ്ങനെയാണ്. അവള്‍ ശ്രദ്ധ പിടിച്ചുപറ്റാന്‍ വേണ്ടി ചെയ്യുന്നതാകുന്നത് എങ്ങനെയെന്നും അഹാന ചോദിക്കുന്നു.

ഞാന്‍ ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ച് ഒരു ചിത്രം പോസ്റ്റ് ചെയ്യുന്നെങ്കില്‍ അതിന് ഒരു അര്‍ത്ഥമേയുള്ളൂ. ആ ചിത്രം എനിക്ക് ഇഷ്ടമാണ്. അത് സമൂഹ മാധ്യമങ്ങളില്‍ പങ്കിടാന്‍ ആഗ്രഹിക്കുന്നു. മറ്റെന്തെങ്കിലും അര്‍ത്ഥം നിങ്ങളില്‍ രൂപപ്പെടുന്നുണ്ടെങ്കില്‍ അത് നിങ്ങളുടെ ജീവിതത്തിന്റെ നിര്‍ഭാഗ്യകരമായ അവസ്ഥയുടെ പ്രതിഫലനം മാത്രമാണ്. വൃത്തികെട്ട മനോഭാവം മാറില്ലായിരിക്കാം. പക്ഷേ വൃത്തികെട്ട മനോഭാവം പൊതുമധ്യത്തില്‍ പറയാനുള്ള ലൈസന്‍സാക്കുന്നതിന്‌ അവസാനമുണ്ടാകണം. ലൈംഗികാധിക്ഷേപം നടത്തുന്നവരെയും വൃത്തികെട്ട പുരുഷാധിപത്യത്തെയും വെല്ലുവിളിക്കണമെന്നും നടി പറയുന്നു. അങ്ങനെയായാല്‍ വിഷം പുറന്തള്ളാന്‍ അവര്‍ ഭയപ്പെടുകയും തന്റെയുള്ളില്‍ തന്നെ സൂക്ഷിക്കാന്‍ പഠിക്കുകയും ചെയ്യുമെന്നും അഹാന വിശദീകരിക്കുന്നു.

Posting a really nice picture of me wearing a tiny dress , showing most of my legs to take attendance of the number of...

Posted by Ahaana Krishna on Monday, September 14, 2020
The Cue
www.thecue.in