'ദിവസവും ഗോമൂത്രം കുടിക്കുന്ന എനിക്ക് ആനപ്പിണ്ടം കൊണ്ടുള്ള ചായയൊന്നും ഒരുവിഷയമേയല്ല'; ഇന്‍ടുദ വൈല്‍ഡില്‍ അക്ഷയ് കുമാര്‍
Film News

'ദിവസവും ഗോമൂത്രം കുടിക്കുന്ന എനിക്ക് ആനപ്പിണ്ടം കൊണ്ടുള്ള ചായയൊന്നും ഒരുവിഷയമേയല്ല'; ഇന്‍ടുദ വൈല്‍ഡില്‍ അക്ഷയ് കുമാര്‍

THE CUE

THE CUE

എല്ലാ ദിവസവും ഗോമൂത്രം കുടിക്കാറുണ്ടെന്ന് വെളിപ്പെടുത്തി നടന്‍ അക്ഷയ് കുമാര്‍. ഡിസ്‌കവറി ചാനല്‍ സംപ്രേഷണം ചെയ്യുന്ന ഇന്‍ ടു ദ വൈല്‍ഡിന്റെ സ്‌പെഷ്യല്‍ എപ്പിസോഡ് പ്രമോഷനിടെയായിരുന്നു നടന്റെ വെളിപ്പെടുത്തല്‍.

ഇന്‍ ടു ദ വൈല്‍ഡ് അവതാരകനായ ബിയര്‍ ഗ്രില്‍സിനൊപ്പം അക്ഷയ് കുമാറും ഹുമ ഖുറേഷിയുമാണ് ഇന്‍സ്റ്റഗ്രാം ലൈവില്‍ പങ്കെടുത്തിരുന്നത്. ആനപ്പിണ്ടം കൊണ്ട് ഉണ്ടാക്കുന്ന ചായ എങ്ങനെ കുടിക്കുന്നു എന്ന ഹുമ ഖുറേഷിയുടെ ചോദ്യത്തിനായിരുന്നു അക്ഷയ് കുമാറിന്റെ മറുപടി. ആയുര്‍വേദ കാരണങ്ങളാല്‍ ദിവസവും ഗോമൂത്രം കുടിക്കുന്ന തനിക്ക് 'എലഫന്റ് പൂ ടീ' ഒന്നും വിഷയമേ അല്ലെന്നായിരുന്നു അക്ഷയ് കുമാര്‍ പറഞ്ഞത്.

അക്ഷയ്കുമാറിനെ കുറിച്ച് കൂടുതലൊന്നും അറിയില്ലെങ്കിലും അദ്ദേഹം ഈഗോ ഇല്ലാത്ത നല്ലൊരു മനുഷ്യനാണെന്നാണ് പരിപാടിക്കിടെ ബിയര്‍ ഗ്രില്‍സ് പറഞ്ഞത്. പരിപാടിയുടെ ചിത്രീകരണത്തിനായി കാട്ടില്‍ എത്തിയപ്പോള്‍ ഭയം തോന്നിയിരുന്നോ എന്ന ചോദ്യത്തിന്, ഇല്ലെന്നായിരുന്നു അക്ഷയ് കുമാറിന്റെ മറുപടി.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സെപ്റ്റംബര്‍ 18-നാണ് അക്ഷയ് കുമാര്‍ പങ്കെടുക്കുന്ന ഇന്‍ ടു ദ വൈല്‍ഡ് എപ്പിസോഡ് ഡിസ്‌കവറി പ്ലസില്‍ സംപ്രേക്ഷണം ചെയ്യുന്നത്. സെപ്റ്റംബര്‍ 14-ന് പരിപാടി ഡിസ് കവറി ചാനലിലും സംപ്രേക്ഷണം ചെയ്യും. പ്രധാനമന്ത്രി നരേന്ദ്രമോദിയും, നടന്‍ രജനികാന്തും അടക്കമുള്ളവര്‍ നേരത്തെ ഇന്‍ ടു ദ വൈല്‍ഡില്‍ പങ്കെടുത്തിട്ടുണ്ട്.

The Cue
www.thecue.in