'ഇനി ഇതിലെടുക്കും ഫോട്ടോ', ക്യാമറ അൺബോക്സിങ് വീഡിയോയുമായി മമ്മൂട്ടിയും

'ഇനി ഇതിലെടുക്കും ഫോട്ടോ', ക്യാമറ അൺബോക്സിങ് വീഡിയോയുമായി മമ്മൂട്ടിയും

ഗാഡ്ജറ്റുകളോടും ​ഫോട്ടോ​ഗ്രഫിയോടും മമ്മൂട്ടിക്കുളള കമ്പം മുമ്പും ചർച്ച ചെയ്യപ്പെട്ടിട്ടുളളതാണ്. ​​അൺബോക്സിങ് വീഡിയോകളുമായി യൂട്യൂബേഴ്സ് പലരും സജീവമാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ അതേ ശൈലി ഫോളോ ചെയ്തിരിക്കുകയാണ് മമ്മൂട്ടിയും. ഏറെ നാളായി ആ​ഗ്രഹിച്ചിരുന്ന ക്യാമറ സ്വന്തമാക്കിയതിന്റെ സന്തോഷം ആരാധകരുമായി പങ്കുവെയ്ക്കുന്നതാണ് വീഡിയോ.

Last updated

'കുറേ നാളുകളായി ഞാൻ ആ​ഗ്രഹിച്ചിരുന്ന ഒരു സാധനം എന്റെ കയ്യിൽ കിട്ടി. കാനൺ EOS R5 മിറർലസ്സ്. ഇനി ഈ ക്യാമറയിലായിരിക്കും ഞാൻ ഫോട്ടോ എടുക്കുക'. മമ്മൂട്ടി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നു.

ക്യാമറ പോലുള്ള ടെക്നിക്കൽ സാധനങ്ങളോട് മമ്മൂക്കയ്ക്കുളള ഇഷ്ടത്തെക്കുറിച്ച് സുഹൃത്തുക്കളും സംവിധായകരുമായ പ്രമോദ് പപ്പൻ 'ദ ക്യു'വിനോട് പറഞ്ഞിരുന്നു. ​ഗാഡ്ജറ്റുകൾ വാങ്ങാനും സാങ്കേതിക വിദ്യകളെ കുറിച്ച് അറിയാനുമായി മമ്മൂട്ടിയുമൊത്ത് ഇരുവരും വിദേശയാത്രകളും നടത്താറുണ്ട്.

Last updated

2020 ഫെബ്രുവരി 13നാണ് മിറർലെസിന്റെ ഏറ്റവും പുതിയ ഫ്ലാറ്റ്ഷിപ് ക്യാമറയായ canon EOS R5 മിറർലസ്സ് ലോഞ്ച് ചെയ്യുന്നു എന്ന വാർത്ത കാനൺ ഔദ്യോ​ഗികമായി പുറത്തുവിടുന്നത്. ജൂലൈ 9നാണ് മോഡൽ റിലീസ് ചെയ്തത്. 30 ഫ്രെയിം പെർ സെക്കന്റിലുളള 8k വീഡിയോ വിത്ത് ഔട്ട് ക്രോപ്പിങ് ഫാക്ടർ, 5 ആക്സിസ് ഇന്ബിൽറ്റ് ഇമേജ് സ്റ്റബിലൈസേഷൻ (5AXIS IBIS), അനിമൽ ഡിറ്റക്ഷൻ,12 ഫ്രെയിം പെർ സെക്കന്റ് ഇൻ മെക്കാനിക്കൽ ഷട്ടർ, 20 ഫ്രെയിം പെർ സെക്കന്റ് ഇൻ ഇലക്ട്രോണിക് ഷട്ടർ എന്നിവയാണ് പുതിയ മോഡലിന് കാനൺ നൽകുന്ന സ്പെസിഫിക്കേഷനുകൾ. ഏകദേശം മൂന്നര ലക്ഷം രൂപയാണ് വില.

Last updated

The Cue
www.thecue.in