'കങ്കണയ്ക്കൊപ്പം സിനിമ ചെയ്യാനില്ല, പിന്മാറുന്നു'; ഛായാ​ഗ്രാഹകൻ പി സി ശ്രീറാം
Film News

'കങ്കണയ്ക്കൊപ്പം സിനിമ ചെയ്യാനില്ല, പിന്മാറുന്നു'; ഛായാ​ഗ്രാഹകൻ പി സി ശ്രീറാം

THE CUE

THE CUE

മഹാരാഷ്ട്ര സര്‍ക്കാരും നടി കങ്കണ റണാവത്തും തമ്മിലുളള വാക്‌പോര് തുടരുന്നതിനിടെ കങ്കണയുടെ സിനിമയിൽനിന്ന് പിൻമാറുകയാണെന്ന് അറിയിച്ച് ഛായാ​ഗ്രാഹകൻ പി സി ശ്രീറാം. ട്വിറ്റർ അക്കൗണ്ടിലൂടെയായിരുന്നു പ്രതികരണം. സിനിമയുടെ നിർമ്മാതാക്കളുമായി സംസാരിക്കുകയും തന്റെ നിലപാട് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ടെന്ന് ട്വീറ്റിൽ പറയുന്നു. കങ്കണയുടെ ആദ്യ തമിഴ് ചിത്രം ‘ധാം ധൂമി'ന്റെ ഛായാഗ്രാഹകരിൽ ഒരാളാണ് പിസി ശ്രീറാം..

പി.സി ശ്രീറാമിന്റെ ട്വീറ്റ്;

'കങ്കണ റണാവത്ത് നായികയായെത്തുന്ന ഒരു ചിത്രത്തിൽ നിന്നും പിന്മാറേണ്ടിവന്നു. എനിക്ക് വലിയ അസ്വസ്ഥത ഉണ്ടാവുകയും അണിയറ പ്രവർത്തകരോട് എന്റെ നിലപാട് വ്യക്തമാക്കുകയും അവർക്കത് മനസ്സിലാവുകയും ചെയ്തു. ശരിയെന്ന് തോന്നുന്നതാണ് ചില സമയങ്ങളില്‍ ചെയ്യുന്നത്. അവർക്ക് എല്ലാവിധ ആശംസകളും നേരുന്നു.'

സുശാന്ത് സിങ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് കങ്കണയുടെ സുരക്ഷ പ്രശനങ്ങൾ ചൂണ്ടിക്കാട്ടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം കങ്കണയ്ക്ക് വൈ പ്ലസ് കാറ്റഗറി സുരക്ഷ അനുവദിച്ചിരുന്നു. കേന്ദ്രത്തിന്റെ നിര്‍ദേശ പ്രകാരം, ഒരു പേഴ്‌സണല്‍ സെക്യൂരിറ്റി ഓഫീസറും 11 പൊലീസുകാരും ഉള്‍പ്പടെയുള്ള സംഘത്തിനാകും കങ്കണയുടെ സുരക്ഷാ ചുമതല. മുംബൈയെ പാക് അധിനിവേശ കശ്മീരുമായി ഉപമിച്ചതിനു ശേഷമാണ് കങ്കണയും ശിവസേന സര്‍ക്കാരും തമ്മില്‍ തര്‍ക്കം രൂക്ഷമായത്. മുംബൈയെ മിനി പാക്കിസ്താനെന്നും കങ്കണ വിശേഷിപ്പിച്ചിരുന്നു.

The Cue
www.thecue.in