ഐശ്യര്യ ഇനി 31കാരി അർച്ചന, മാർട്ടിൻ പ്രക്കാട്ട് നിർമാണം
Film News

ഐശ്യര്യ ഇനി 31കാരി അർച്ചന, മാർട്ടിൻ പ്രക്കാട്ട് നിർമാണം

THE CUE

THE CUE

'അർച്ചന 31 നോട്ട് ഔട്ട്', പിറന്നാൾ ദിനത്തിൽ പുതിയ ചിത്രത്തിന്റെ പോസ്റ്റർ പങ്കുവെച്ച് ഐശ്വര്യ ലക്ഷ്മി. ആദ്യമായാണ് നായികാപ്രാധാന്യമുള്ള കഥയുമായി ഐശ്വര്യ എത്തുന്നത്. നായികയുടെ പേര് തന്നെയാണ് ചിത്രത്തിന്റെ ടൈറ്റിൽ. മാർട്ടിൻ പ്രക്കാട്ട് ഫിലിംസ് അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അഖിൽ അനിൽകുമാർ ആണ്. അഖിൽ സംവിധാനം ചെയ്ത 'ദേവിക +2 ബയോളജി' എന്ന ഹ്രസ്വചിത്രം പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.

മാർട്ടിൻ പ്രക്കാട്ട്, സിബി ചാവറ, രഞ്ജിത് നായർ എന്നിവർ ചേർന്നാണ് 'അർച്ചന 31 നോട്ട് ഔട്ട്' നിർമിക്കുന്നത്. 'ചാർളി', 'ഉദാഹരണം സുജാത' എന്നീ ചിത്രങ്ങളുടെ നിർമാണ പങ്കാളിയാണ് മാർട്ടിൻ.

നവംബർ 15-ന് പാലക്കാട്‌ ചിത്രീകരണം ആരംഭിക്കാനൊരുങ്ങുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് സംവിധായകൻ അഖിൽ അനിൽകുമാർ, അജയ് വിജയൻ, വിവേക് ചന്ദ്രൻ എന്നിവർ ചേർന്നാണ്. ജോയൽ ജോജിയാണ് ഛായാഗ്രഹണം. മുഹ്സിൻ പിഎം എഡിറ്റിംഗും രജത്ത് പ്രകാശ്, മാത്തൻ എന്നിവർ ചേർന്ന് സംഗീതവും നിർവ്വഹിച്ചിരിക്കുന്നു. രാജേഷ് പി വേലായുധനാണ് ആർട്ട്‌ ഡയറക്ടർ, ബിനീഷ് ചന്ദ്രൻ - ലൈൻ പ്രൊഡ്യൂസർ, സമീറ സനീഷ് - വസ്ത്രലങ്കാരം, റോണക്സ് സേവിയർ - മേക്കപ്പ്.

ഐശ്വര്യ സിനിമയെ കുറിച്ച്,

അർച്ചന ഒരു ഫൺ ഫിലിം ആണ്. ഏതൊരു പെൺകുട്ടിയും കടന്നു പോയേക്കാവുന്ന എന്നാൽ വളരെ രസകരമായ ചടുലമായ തമാശകൾ നിറഞ്ഞ അവതരണശൈലി ആണ് ഉദ്ദേശിക്കുന്നത്. നല്ലൊരു സിനിമ നിങ്ങൾക്കായി ഒരുക്കാൻ പറ്റുമെന്ന് വിശ്വസിക്കുന്നു.

The Cue
www.thecue.in