തനത് പഴമയുടെ രുചിഭേദങ്ങളുമായി ‘സാജൻ ബേക്കറി സിൻസ് 1962’ ; അജു വർ​ഗീസ് നായകൻ

തനത് പഴമയുടെ രുചിഭേദങ്ങളുമായി ‘സാജൻ ബേക്കറി സിൻസ് 1962’ ; അജു വർ​ഗീസ് നായകൻ
JINEESH

'കമല'യ്ക്ക് ശേഷം അജു വർഗീസ് വീണ്ടും നായകനായി എത്തുന്ന ‘സാജൻ ബേക്കറി സിൻസ് 1962’, ചിത്രത്തിലെ വീഡിയോ ഗാനം പുറത്തിറങ്ങി. സാജൻ ബേക്കറിയുടെ പരസ്യചിത്രത്തിലൂടെയാണ് ​ഗാനം തുടങ്ങുന്നത്. 'വൺസ് അപ്പോൺ എ ടൈം ഇൻ റാന്നി' എന്ന് തുടങ്ങുന്ന ​ഗാനം സൂപ്പര്‍ സ്റ്റാര്‍ മമ്മൂട്ടി തന്റെ ഫേയ്സ് ബുക്കിലൂടെ ആയിരുന്നു റീലിസ് ചെയ്തത്. ഫൺന്‍റാസ്റ്റിക് ഫിലിംസിന്‍റെ ബാനറിൽ ധ്യാൻ ശ്രീനിവാസനും വിശാഖ് സുബ്രഹ്മണ്യനും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ സംവിധാനം അരുൺ ചന്തുവാണ്.

അജു വർഗീസ്, അരുൺ ചന്തു, സച്ചിന്‍ ആര്‍ ചന്ദ്രന്‍ എന്നിവര്‍ ചേർന്ന് തിരക്കഥയും സംഭാഷണവും എഴുതുന്ന ചിത്രത്തിൽ ലെന, ഗ്രേസ് ആന്റണി, പുതുമുഖം രഞ്ജിത മേനോന്‍ എന്നിവര്‍ നായികമാരായി എത്തുന്നു. കെ ബി ഗണേഷ് കുമാർ, ജാഫര്‍ ഇടുക്കി, രമേശ് പിഷാരടി, ജയന്‍ ചേര്‍ത്തല, സുന്ദര്‍ റാം, എന്നി പ്രമുഖ താരങ്ങള്‍ക്കൊപ്പം ഒട്ടേറേ പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു. ഗുരുപ്രസാദ് ക്യാമറ ചെയ്യുന്ന ചിത്രത്തിൽ പ്രശാന്ത് പിള്ള സം​ഗീതവും, എം ബാവ എഡിറ്റിങും ചെയ്യുന്നു.

വസ്ത്രാലങ്കാരം - ബ്യുസി ബേബി ജോണ്‍, മേക്കപ്പ് - ഹസ്സന്‍ വണ്ടൂര്‍, സ്റ്റില്‍സ് - അഫ്സല്‍ സുലെെമാന്‍, പരസ്യക്കല - അരുണ്‍ ചന്ദു, എഡിറ്റര്‍ - അരവിന്ദ് മന്മഥന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ - വിഷ്ണു അരവിന്ദ്, അസോസിയേറ്റ് ഡയറക്ടര്‍ - അഖില്‍ സി തിലകന്‍, അസിസ്റ്റന്റ് ഡയറക്ടര്‍ - സുഹസ് രാജേഷ്, അര്‍ജ്ജുന്‍ ശാന്താലയം, വിനീഷ് വിജയന്‍, പ്രൊഡക്ഷന്‍ മാനേജര്‍ - ലിബിന്‍ വര്‍ഗ്ഗീസ്, പ്രൊഡക്ഷന്‍ എക്സിക്യുട്ടീവ് - പ്രസാദ് നമ്പിയന്‍ക്കാവ്, കോ പ്രൊഡ്യുസര്‍ - അനീഷ് മേനോന്‍, പ്രൊഡക്ഷന്‍ - കണ്‍ട്രോളര്‍ സജീവ് ചന്തിരുര്‍.

Related Stories

No stories found.
logo
The Cue
www.thecue.in