'മുടങ്ങിയത് രാത്രി 12ന് തീരുമാനിച്ചിരുന്ന 1000 സ്പെഷ്യൽ ഷോകൾ', 'മരക്കാർ' റിലീസിനെ കുറിച്ച് ആന്റണി പെരുമ്പാവൂർ

'മുടങ്ങിയത് രാത്രി 12ന് തീരുമാനിച്ചിരുന്ന 1000 സ്പെഷ്യൽ ഷോകൾ', 'മരക്കാർ' റിലീസിനെ കുറിച്ച് ആന്റണി പെരുമ്പാവൂർ

കൊവിഡ് വ്യാപനത്തെ തുടർന്ന് റിലീസ് മാറ്റിവെച്ച മോഹൻലാൽ - പ്രിയദർശൻ ചിത്രമാണ് 'മരക്കാർ, അറബിക്കടലിന്റെ സിംഹം'. ചൈനീസ് പതിപ്പ് ഉൾപ്പെടെ നാല് ഭാഷകളിലായി 5000 സക്രീനുകളിൽ റിലീസ് തീരുമാനിച്ചിരുന്ന സിനിമ 100 കോടി മുതൽ മുടക്കിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ചിത്രത്തിന്റെ തീയറ്റർ റിലിസിനായുളള കാത്തിരിപ്പിലാണ് പ്രേക്ഷകർ. മുമ്പ് തീരുമാനിച്ചിരുന്ന ഫാന്‍സ് ഷോകളെക്കുറിച്ച് പറയുകയാണ് നിര്‍മ്മാതാവായ ആന്‍റണി പെരുമ്പാവൂര്‍. സാധാരണ സിനിമകളുടെ തീയറ്റര്‍ പ്രദര്‍ശനസമയം തുടങ്ങുമ്പോഴേയ്ക്കും 1000 സ്പെഷ്യല്‍ ഷോകള്‍ പൂര്‍ത്തിയാക്കണമെന്നായിരുന്നു ആഗ്രഹമെന്ന് ആന്‍റണി പറയുന്നു. കൊച്ചിന്‍ കലാഭവന്‍റെ ലണ്ടന്‍ ചാപ്റ്ററിന് നല്‍കിയ അഭിമുഖത്തിലാണ് ആന്‍റണി സംസാരിച്ചത്.

'മുടങ്ങിയത് രാത്രി 12ന് തീരുമാനിച്ചിരുന്ന 1000 സ്പെഷ്യൽ ഷോകൾ', 'മരക്കാർ' റിലീസിനെ കുറിച്ച് ആന്റണി പെരുമ്പാവൂർ
എമ്പുരാന്‍ ചിത്രീകരണം വൈകില്ല, പണിപ്പുരയിലാണെന്ന് ആന്റണി പെരുമ്പാവൂര്‍

'കുഞ്ഞാലിമരയ്ക്കാരായിരുന്നു മാര്‍ച്ച് 26ന് റിലീസിന് തയ്യാറെടുത്തിരുന്ന ഞങ്ങളുടെ ചിത്രം. ആറ് മാസം മുന്‍പ് റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിരുന്നു. റിലീസിന് അഞ്ച് ദിവസം മുൻപാണ് ലോക്ക് ഡൗണ്‍ വന്നത്. കേരളത്തില്‍ ആ സിനിമ റിലീസ് ചെയ്യാനിരുന്നത് രാത്രി 12 മണിക്കായിരുന്നു. 300-350 തീയേറ്ററുകളില്‍. നേരം വെളുക്കുമ്പോഴേക്കും 750-1000 ഷോകള്‍ ആയിരുന്നു ഞങ്ങളുടെ പ്ലാന്‍. അതായത് സാധാരണ ഷോ തുടങ്ങുന്ന സമയം ആവുമ്പോഴേക്കും 1000 ഷോകള്‍ പൂര്‍ത്തിയാവുന്ന വിധത്തില്‍. ആ ഒരു സാഹചര്യം ഇനി എന്നാണ് ഉണ്ടാവുന്നതെന്നൊന്നും അറിയില്ല. ആ പ്ലാനുകളൊക്കെ ഇപ്പോള്‍ ശൂന്യതയില്‍ നില്‍ക്കുകയാണ്. അതിന്‍റെ സങ്കടമുണ്ട്.' ആന്‍റണി പറയുന്നു.

ആശിർവാദ് സിനിമാസ്, മൂൺ ഷോട്ട് എന്റർടെയിൻമെന്റ്, കോൺഫിഡന്റ് ഗ്രൂപ്പ് എന്നിവർ ചേർന്നാണ് 'മരക്കാർ, അറബിക്കടലിന്റെ സിംഹം' നിർമ്മിച്ചിരിക്കുന്നത്. ഈ വർഷം ഡിസംബറിൽ റിലീസ് ചെയ്യാനാകുമോ എന്ന ആലോചന നടക്കുന്നുണ്ടെന്നും ചിലപ്പോൾ റിലീസ് അടുത്ത വർഷത്തേക്ക് മാറാമെന്നും പ്രിയദർശൻ പറഞ്ഞിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in