റോബര്‍ട്ട് പാറ്റിന്‍സന് കോവിഡ് ? ബാറ്റ്മാന്‍ ചിത്രീകരണം നിര്‍ത്തിവെച്ചു

റോബര്‍ട്ട് പാറ്റിന്‍സന് കോവിഡ് ? ബാറ്റ്മാന്‍ ചിത്രീകരണം നിര്‍ത്തിവെച്ചു

ബ്രിട്ടീഷ് നടന്‍ റോബര്‍ട്ട് പാറ്റിന്‍സന് കോവിഡ് 19 സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകള്‍. താരം നായകനാകുന്ന ഏറ്റവും പുതിയ ചിത്രമായ ബാറ്റ്മാന്റെ ചിത്രീകരണം നിര്‍ത്തിവെച്ചു.

ബാറ്റ്മാന്റെ പ്രൊഡക്ഷനിലുണ്ടായിരുന്ന ഒരു വ്യക്തിയ്ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചുവെന്നും ചിത്രീകരണം താത്ക്കാലികമായി നിര്‍ത്തിവെച്ചുവെന്നും ചിത്രത്തിന്റെ നിര്‍മാതാക്കളായ വാര്‍ണര്‍ ബ്രദേഴ്‌സ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. എന്നാല്‍ ആര്‍ക്കാണ് രോഗം സ്ഥിരികരിച്ചതെന്ന് വ്യക്തമാക്കിയിട്ടില്ല.

ചിത്രത്തില്‍ ബാറ്റ്മാനായി വേഷമിടുന്ന റോബര്‍ട്ട് പാറ്റിന്‍സനാണ് രോഗം സ്ഥിരീകരിച്ചതെന്ന് ഹോളിവുഡ് മാധ്യമങ്ങളായ വെറൈറ്റി, ഹോളിവുഡ് റിപ്പോര്‍ട്ടര്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്യുന്നു.
റോബര്‍ട്ട് പാറ്റിന്‍സന് കോവിഡ് ? ബാറ്റ്മാന്‍ ചിത്രീകരണം നിര്‍ത്തിവെച്ചു
'ഇനി പ്രതികാരം'; ബാറ്റ്മാനെ പൊളിച്ചെഴുതി മാറ്റ് റീവ്സ്, സിനിമാ പ്രേമികള്‍ക്ക് പ്രതീക്ഷയായി ടീസര്‍

ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് സിനിമയുടെ ചിത്രീകരണം 6 മാസമായി നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. മൂന്ന് ദിവസം മുന്‍പാണ് ലണ്ടനില്‍ വീണ്ടും ഷൂട്ടിങ്ങ് പുനരാരംഭിച്ചത്.

മാറ്റ് റീവ്‌സ് സംവിധാനം ചെയ്യുന്ന പുതിയ ബാറ്റ്മാന്‍ ചിത്രത്തിന്റെ ടീസര്‍ കഴിഞ്ഞയാഴ്ച റിലീസ് ചെയ്തിരുന്നു. ഇതുവരെ കണ്ടുശീലിച്ച, കുറ്റങ്ങളില്ലാത്ത എല്ലാം തികഞ്ഞ സൂപ്പര്‍ ഹീറോ ആയിരിക്കില്ല മാറ്റ് റീവ്‌സിന്റെ ബ്രൂസ് വെയ്ന്‍ എന്ന് ടീസറില്‍ കാണാം. ബാറ്റ്മാന്‍ എന്ന സൂപ്പര്‍ഹീറോയിലേക്കുള്ള ബ്രൂസ് വെയ്‌ന്റെ തുടക്കക്കാലവും, ആ ക്യാരക്ടറിന്റെ വളര്‍ച്ചയും മറ്റുമാണ് ചിത്രത്തിലുണ്ടാവുക. അതിനൊപ്പം ഒരു ഡിറ്റക്ടീവ് ക്രൈം ത്രില്ലര്‍ ഴോണറില്‍ കൂടിയാണ് ചിത്രം അവതരിപ്പിക്കുക. ഈ രണ്ട് കാര്യങ്ങളും ടീസറില്‍ വ്യക്തമാക്കുന്നുണ്ട്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

റോബര്‍ട്ട് പാറ്റിന്‍സണ്‍ ബാറ്റ്മാനാകുന്ന ആദ്യ ചിത്രം, പ്ലാനറ്റ് ഓഫ് ദ ഏപ്‌സ് സീരീസ് ഒരുക്കിയ മാറ്റ് റീവ്‌സ് സംവിധാനം ചെയ്യുന്ന ചിത്രം എന്നിങ്ങനെ ദ ബാറ്റ്മാന്‍ നേരത്തെ വാര്‍ത്തകളിലിടം നേടിയിതാണ്. ചിത്രീകരണം പൂര്‍ത്തിയായ 30 ശതമാനത്തില്‍ നിന്നാണ് ടീസര്‍ പുറത്തിറക്കിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇനി ഏകദേശം മൂന്ന് മാസത്തോളം ചിത്രീകരണം ബാക്കിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

Related Stories

The Cue
www.thecue.in