'ഒരുമിച്ച് ജിമ്മാം, അപ്പനേം കൂട്ടിക്കോ', ടൊവിനോയുടെ കമന്റിന് പൃഥ്വിയുടെ മറുപടി

'ഒരുമിച്ച് ജിമ്മാം, അപ്പനേം കൂട്ടിക്കോ', ടൊവിനോയുടെ കമന്റിന് പൃഥ്വിയുടെ മറുപടി

താരങ്ങളുടെ വർക്കൗട്ട് സമയത്തെ ജിം ബോഡി ലുക്കുകൾ ആണ് ഇപ്പോൾ ട്രെന്റിങ്. മമ്മൂട്ടിയ്ക്ക് പിന്നാലെ ടൊവിനോയും ഇപ്പോൾ പൃഥ്വിയും. പൃഥിയുടെ പുതിയ ഇന്സ്റ്റ പോസ്റ്റിന് ടൊവിനോയുടെ കമന്റും അതിന് പൃഥി നൽകിയ മറുപടിയുമാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

'ഒരുമിച്ച് ജിമ്മാം, അപ്പനേം കൂട്ടിക്കോ', ടൊവിനോയുടെ കമന്റിന് പൃഥ്വിയുടെ മറുപടി
പാക് മണ്ണിലെ ഇന്ത്യന്‍ ദൗത്യം, മെഗാ പ്രൊജക്ട് പ്രഖ്യാപനത്തിന് പൃഥ്വിയും ടൊവിനോയും

‘When you stop dieting and exercising and start eating and training!’ എന്ന അടിക്കുറിപ്പിൽ പുറം തിരിഞ്ഞു നിൽക്കുന്ന പൃഥ്വിയുടെ ചിത്രത്തിന് ‘അമ്പോ പോളി’ എന്നായിരുന്നു ടൊവീനോയുടെ കമന്റ്. ‘വരൂ നമുക്ക് ഒരുമിച്ച് ജിമ്മാം, അപ്പനെയും കൂട്ടിക്കോ’ എന്ന പൃഥ്വിയുടെ മറുപടിയിൽ ‘ഞാനും അപ്പനും റെ‍ഡി’ എന്നായിരുന്നു ടൊവീനോയുടെ റിപ്ലെ.

പൃഥ്വിരാജ് സുകുമാരനും ടൊവിനോ തോമസും കേന്ദ്രകഥാപാത്രങ്ങളാകുന്ന ബിഗ് ബജറ്റ് സിനിമ അണിയറയിൽ ഒരുങ്ങുകയാണ്. കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിൽ ഇരുവരുടെയും ഫേസ്ബുക് പേജിലൂടെ ആയിരുന്നു പ്രഖാപനം. കെ എസ് ബാവ സംവിധാനം ചെയ്യുന്ന സിനിമ രാജ്യം കണ്ട ഏറ്റവും വലിയ ചാരദൗത്യമായിരിക്കുമെന്നാണ് പോസ്റ്റ് നൽകിയ സൂചന. ആടുജീവിതം എന്ന സിനിമയ്ക്കായി ഒരു വർഷം മുമ്പാണ് പൃഥ്വിരാജ് ശരീരഭാരം കുറച്ചത്. ചിത്രീകരണം പൂർത്തിയാക്കി തിരികയെത്തിയ പൃഥ്വി പഴയ ലുക്കിലേയ്ക്ക് തിരിച്ചുവരാൻ ഒരുങ്ങുകയാണ്.

Related Stories

The Cue
www.thecue.in