'ഇനി പ്രതികാരം'; ബാറ്റ്മാനെ പൊളിച്ചെഴുതി മാറ്റ് റീവ്സ്, സിനിമാ പ്രേമികള്‍ക്ക് പ്രതീക്ഷയായി ടീസര്‍

'ഇനി പ്രതികാരം'; ബാറ്റ്മാനെ പൊളിച്ചെഴുതി മാറ്റ് റീവ്സ്, സിനിമാ പ്രേമികള്‍ക്ക് പ്രതീക്ഷയായി ടീസര്‍

കൊവിഡ് ലോക്ഡൗണില്‍ തിയ്യേറ്ററുകള്‍ അടഞ്ഞുകിടക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. ലോകസിനിമയില്‍ തന്നെ ഏറ്റവും കൂടുതല്‍ പേര്‍ കാത്തിരുന്ന ചിത്രങ്ങളിലൊന്നായ ക്രിസ്റ്റഫര്‍ നോളന്‍ ചിത്രം ടെനെറ്റ് അടക്കം മാറ്റിവെയ്ക്കപ്പെട്ടു. ബിഗ്ബജറ്റ് ഹോളിവുഡ് ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് നല്‍കിയിരുന്ന തിയ്യേറ്റര്‍ എക്സ്പീരിയന്‍സ് എന്തായിരുന്നുവെന്നത് ഓര്‍മയായി മാറിയേക്കും എന്ന തോന്നലും പലര്‍ക്കുമുണ്ടായി. അതിനെയെല്ലാം മറികടന്ന് സിനിമാപ്രേമികള്‍ക്ക് പ്രതീക്ഷ നല്‍കിക്കൊണ്ട് പുതിയ ബാറ്റ്മാന്‍ ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

റോബര്‍ട്ട് പാറ്റിന്‍സണ്‍ ബാറ്റ്മാനാകുന്ന ആദ്യ ചിത്രം, പ്ലാനറ്റ് ഓഫ് ദ ഏപ്സ് സീരീസ് ഒരുക്കിയ മാറ്റ് റീവ്സ് സംവിധാനം ചെയ്യുന്ന ചിത്രം എന്നിങ്ങനെ ദ ബാറ്റ്മാന്‍ നേരത്തെ വാര്‍ത്തകളിലിടം നേടിയിതാണ്. കൊവിഡ്് ലോക്ഡൗണില്‍ ഷൂട്ടിങ്ങ് നിര്‍ത്തിവെച്ചിരിക്കുകയാണ്. അതിനാല്‍ ചിത്രീകരണം പൂര്‍ത്തിയായ 30 ശതമാനത്തില്‍ നിന്നാണ് ടീസര്‍ പുറത്തിറക്കിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. എങ്കിലും പ്രേക്ഷകര്‍ക്ക് എന്ത് വേണമെന്ന് കൃത്യമായി മനസിലാക്കി തന്നെയാണ് ടീസര്‍ പുറത്തുവിട്ടിരിക്കുന്നത്.

ഇതുവരെ കണ്ടുശീലിച്ച, കുറ്റങ്ങളില്ലാത്ത എല്ലാം തികഞ്ഞ സൂപ്പര്‍ ഹീറോ ആയിരിക്കില്ല മാറ്റ് റീവ്സിന്റെ ബ്രൂസ് വെയ്ന്‍ എന്ന് ടീസറില്‍ കാണാം. ബാറ്റ്മാന്‍ എന്ന സൂപ്പര്‍ഹീറോയിലേക്കുള്ള ബ്രൂസ് വെയ്ന്റെ തുടക്കക്കാലവും, ആ ക്യാരക്ടറിന്റെ വളര്‍ച്ചയും മറ്റുമാണ് ചിത്രത്തിലുണ്ടാവുക. അതിനൊപ്പം ഒരു ഡിറ്റക്ടീവ് ക്രൈം ത്രില്ലര്‍ ഴോണറില്‍ കൂടിയാണ് ചിത്രം അവതരിപ്പിക്കുക. ഈ രണ്ട് കാര്യങ്ങളും ടീസറില്‍ വ്യക്തമാക്കുന്നുണ്ട്.

ഇമോഷണലി സ്ട്രോങ്ങ് അല്ലാത്ത തരത്തില്‍ പെട്ടന്ന് റിയാക്ട് ചെയ്യുന്ന, പ്രതികാരം ചെയ്യുന്ന ബാറ്റ്മാനെയും ബാറ്റ്മാന്റെ ഫൈറ്റും ടീസറില്‍ കാണാം, പുതിയ ബാറ്റ്സ്യൂട്ടിലും ശബ്ദത്തിലും ഡിസിയുടെ പ്രിയ സൂപ്പര്‍ഹീറോ എത്തുമ്പോള്‍ ആ കാത്തിരിപ്പിന് അര്‍ത്ഥമുണ്ടെന്നും ടീസര്‍ കാണിച്ചു തരുന്നു. വാര്‍ണര്‍ ബ്രദേഴ്സ് നിര്‍മിക്കുന്ന ചിത്രം എപ്പോള്‍ റിലീസ് ചെയ്യുമെന്ന് വ്യക്തമല്ല, എങ്കിലും സോഷ്യല്‍ മീഡിയ ഇതിനകം തന്നെ ബാറ്റ്മാന്‍ കൈയ്യിലെടുത്ത് കഴിഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in