ഇന്ദ്രന്‍സ് നായകന്‍, ഷൂട്ട് ഓണത്തിന് ശേഷം, പുതിയ പ്രഖ്യാപനവുമായി ഫ്രൈഡേ

ഇന്ദ്രന്‍സ് നായകന്‍, ഷൂട്ട് ഓണത്തിന് ശേഷം, പുതിയ പ്രഖ്യാപനവുമായി ഫ്രൈഡേ

ഇന്ദ്രന്‍സ് നായകനാകുന്ന സിനിമ പ്രഖ്യാപിച്ച് ഫ്രൈഡേ ഫിലിം ഹൗസ്. ഇന്ദ്രന്‍സ് നായക കഥാപാത്രമായി സമാന്തര സിനിമകളിലാണ് കൂടുതലും എത്തിയിട്ടുള്ളതെങ്കില്‍ ഇത് കമേഴ്‌സ്യല്‍ ചിത്രമായിരിക്കുമെന്ന് നിര്‍മ്മാണ കമ്പനി. ഫിലിപ്‌സ് ആന്‍ഡ് മങ്കിപ്പെന്‍ സംവിധായകരിലൊരാളും രചയിതാവുമായ റോജിന്‍ തോമസ് ആണ് സംവിധാനം. രാഹുല്‍ സുബ്രഹ്മണ്യം സംഗീതസംവിധാനം.

നില്‍ ഡി കുഞ്ഞയാണ് ക്യാമറ. കേന്ദ്രകഥാപാത്രങ്ങളായി നായകള്‍ മാത്രം അഭിനയിക്കുന്ന വാലാട്ടി എന്ന സിനിമയുടെ പ്രഖ്യാപനത്തിന് പിന്നാലെ ഫ്രൈഡേ അനൗണ്‍സ് ചെയ്യുന്ന സിനിമ കൂടിയാണിത്.

ഇന്ദ്രന്‍സ് നായകന്‍, ഷൂട്ട് ഓണത്തിന് ശേഷം, പുതിയ പ്രഖ്യാപനവുമായി ഫ്രൈഡേ
ടൊവിനോയ്‌ക്കൊപ്പം ലെനിനും അംബേദ്കറും ഹിറ്റ്‌ലറും; ഡോ.ബിജു ചിത്രം

വി.സി അഭിലാഷ് സംവിധാനം ചെയ്ത ആളൊരുക്കം എന്ന ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിന് മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചിരുന്നു. ഡോ.ബിജു ചിത്രം വെയില്‍മരങ്ങളിലൂടെ ഷാങ്ഹായ് രാജ്യാന്തര ചലച്ചിത്രമേളയിലും അവാര്‍ഡ് ലഭിച്ചു.

ദ ക്യു പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in