'മമ്മുക്കയോടും ലാലേട്ടനോടും പിടിച്ച് നിൽക്കാൻ അവരുടെ അച്ഛനാവണം'; ഹരീഷ് പേരടിയുടെ വൈറൽ കുറിപ്പ്

'മമ്മുക്കയോടും ലാലേട്ടനോടും പിടിച്ച് നിൽക്കാൻ അവരുടെ അച്ഛനാവണം'; ഹരീഷ് പേരടിയുടെ വൈറൽ കുറിപ്പ്

ഗ്ലാമർ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലുമുളള മലയാള സിനിമയിൽ പിടിച്ച് നിൽക്കാൻ ഇനി തന്റെ മുന്നിൽ ഒരു വഴി മാത്രമാണുളളതെന്ന് ഹരീഷ് പേരടി. താരങ്ങളുടെ ലോക്ഡൗൺ സമയത്തെ സ്റ്റൈലിഷ് ചിത്രങ്ങൾക്കൊപ്പം ഹരീഷ് പേരടി പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

ഹരീഷ് പേരടിയുടെ ഫേസ്ബുക് പോസ്റ്റ്:

'ഇവരുടെ കൂട്ടുക്കാരനും അനിയനുമാവാൻ ഇനി വലിയ പ്രയാസമാണ്...മലയാള സിനിമയിൽ പിടിച്ച് നിൽക്കാൻ എന്റെ മുന്നിൽ ഒരു വഴി മാത്രമെയുള്ളു. നന്നായി ഭക്ഷണം കഴിച്ച് വ്യായമങ്ങൾ ഒന്നും ചെയ്യാതെ വയറും തടിയും കൂട്ടി ഇവരുടെ അച്ഛനും ഏട്ടനുമാവുക. മമ്മുക്കയോടും ലാലേട്ടനോടും പിടിച്ച് നിൽക്കാൻ അവരായിട്ട് കാര്യമില്ല. അവരുടെ അച്ഛനാവണം.'

മമ്മൂട്ടി കഴിഞ്ഞ ദിവസം ഇന്സ്റ്റ​ഗ്രാമിലൂടെ പങ്കുവെച്ച മിറര്‍ സെല്‍ഫിക്ക് താഴെ കമന്‍റുകളുമായി ടോവിനോ തോമസ്, ഷറഫുദ്ദീന്‍, അനു സിത്താര, രജിഷ വിജയന്‍, ആഷിക് അബു, രമേഷ് പിശാരടി തുടങ്ങി മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളും എത്തിയിരുന്നു. 'ഇനീപ്പ നമ്മള്‍ നില്‍ക്കണോ? പോണോ' എന്നായിരുന്നു ഷറഫുദ്ദീന്‍റെ കമന്‍റ്. കഠിനപ്രയത്‌നത്തിലൂടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കുന്ന മമ്മൂട്ടി മുഴുവന്‍ ആളുകള്‍ക്കും മാതൃകയാണെന്ന് മന്ത്രി ഇപി ജയരാജനും കുറിച്ചിരുന്നു. കരുതലിനൊപ്പം ആരോഗ്യവാനായിരിക്കുക എന്നതാണ് രോഗത്തെ പ്രതിരോധിക്കാനുള്ള മാര്‍ഗമെന്നും ഇപി ജയരാജന്‍ പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in