'ജീവന്‍ രക്ഷിക്കാനുള്ള സമയം നഷ്ടമാകും', ഫോണിലെ കൊറോണ സന്ദേശം ഒഴിവാക്കണമെന്ന് ഷെയിന്‍ നിഗം
Film News

'ജീവന്‍ രക്ഷിക്കാനുള്ള സമയം നഷ്ടമാകും', ഫോണിലെ കൊറോണ സന്ദേശം ഒഴിവാക്കണമെന്ന് ഷെയിന്‍ നിഗം

THE CUE

THE CUE

കൊവിഡ് വ്യാപനത്തിനൊപ്പം പ്രളയ സമാനമായ സാഹചര്യത്തിലേക്ക് നീങ്ങുമ്പോള്‍ ഫോണ്‍ വിളിച്ചാല്‍ ആദ്യം കേള്‍ക്കുന്ന കൊവിഡ് ബോധവല്‍ക്കരണ സന്ദേശം ഒഴിവാക്കണമെന്ന് നടന്‍ ഷെയിന്‍ നിഗം. 'സര്‍ക്കാരിന്റെ ശ്രദ്ധയിലേക്കാണ്' എന്ന തലക്കെട്ടിലാണ് ഷെയിന്‍ നിഗത്തിന്റെ അഭ്യര്‍ത്ഥന. അത്യാവശ്യമായി ഫോണ്‍ വിളിക്കുമ്പോള്‍ റെക്കോര്‍ഡ് ചെയ്തു വെച്ച സന്ദേശം മൂലം ഒരു ജീവന്‍ രക്ഷിക്കാന്‍ ഉള്ള സമയം പോലും നമുക്ക് നഷ്ടമായേക്കാം. ദയവായി ഉടന്‍ തന്നെ നടപടി എടുക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഷെയിന്‍ നിഗം.

ഷെയിന്‍ നിഗത്തിന്റെ ഫേസ്ബുക്ക് കുറിപ്പ്

സര്‍ക്കാരുടെ ശ്രദ്ധയിലേക്കാണ്..

ദയവായി ഫോണ്‍ വിളിക്കുമ്പോള്‍ ഉള്ള കൊറോണ സന്ദേശം കുറച്ചു നാളത്തേക്ക് ഒഴിവാക്കണം എന്ന് അപേക്ഷിക്കുന്നു. കേരളം മറ്റൊരു പ്രളയ ഭീതിയിലാണ്. അത്യാവശ്യമായി ഫോണ്‍ വിളിക്കുമ്പോള്‍ റെക്കോര്‍ഡ് ചെയ്തു വെച്ച സന്ദേശം മൂലം ഒരു ജീവന്‍ രക്ഷിക്കാന്‍ ഉള്ള സമയം പോലും നമുക്ക് നഷ്ടമായേക്കാം. ദയവായി ഉടന്‍ തന്നെ നടപടി എടുക്കുമെന്ന് പ്രതീക്ഷിക്കുന്നു

നോവല്‍ കൊറോണാ വൈറസ് പകരാതെ തടയാനാകും എന്ന് തുടങ്ങുന്ന സന്ദേശം എല്ലാ ഫോണ്‍ നെറ്റ് വര്‍ക്കുകളിലും റിംഗ് ടോണുകള്‍ക്ക് പകരം ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത് തല്‍ക്കാലം ഒഴിവാക്കണമെന്നാണ് ഷെയിന്‍ നിഗത്തിന്റെ ആവശ്യം.

The Cue
www.thecue.in