മലയാളത്തില്‍ നിന്ന് മോഹന്‍ലാല്‍-മേജര്‍ രവി ചിത്രം 1971, കേന്ദ്രസര്‍ക്കാരിന്റെ പാട്രിയോട്ടിസം ഫിലിം ഫെസ്റ്റിവല്‍

മലയാളത്തില്‍ നിന്ന് മോഹന്‍ലാല്‍-മേജര്‍ രവി ചിത്രം 1971, കേന്ദ്രസര്‍ക്കാരിന്റെ പാട്രിയോട്ടിസം ഫിലിം ഫെസ്റ്റിവല്‍
Summary

ലോകമെങ്ങുമുള്ള ഇന്ത്യക്കാരില്‍ രാജ്യസ്‌നേഹം ഉണര്‍ത്തുന്നതിനാണ് ഫെസ്റ്റിവലെന്നും മന്ത്രാലയം

ദേശസ്‌നേഹം പ്രമേയമാക്കിയ സിനിമകളുടെ ഓണ്‍ലൈന്‍ സ്ട്രീമിംഗ് പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള നാഷനല്‍ ഫിലിം ആര്‍ക്കൈവ് ഓഫ് ഇന്ത്യ. ഓഗസ്റ്റ് 7 മുതല്‍ ഓഗസ്റ്റ് 21 വരെ സിനിമാസ് ഓഫ് ഇന്ത്യ എന്ന വെബ് സൈറ്റിലൂടെയാണ് സിനിമകളുടെ സ്ട്രീമിംഗ്. മേജര്‍ രവി സംവിധാനം ചെയ്ത 1971 ബിയോണ്ട ദ ബോര്‍ഡേഴ്‌സ് എന്ന സിനിമയാണ് മലയാളത്തില്‍ നിന്ന് സ്ട്രീം ചെയ്യുന്നത്.

2020 ലെ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായാണ് ഓണ്‍ലൈന്‍ സ്ട്രീമിംഗ് വഴി ദേശസ്‌നേഹം പ്രമേയമായ സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നതെന്ന് വാര്‍ത്താ വിതരണമന്ത്രാലയം. ലോകമെങ്ങുമുള്ള ഇന്ത്യക്കാരില്‍ രാജ്യസ്‌നേഹം ഉണര്‍ത്തുന്നതിനാണ് ഫെസ്റ്റിവലെന്നും മന്ത്രാലയം.

ശ്യാം ബെനഗലിന്റെ ഗാന്ധി സേ മഹാത്മാ തക്, ബിമല്‍ റോയിയുടെ ഉദായര്‍ പാദേ, മണിരത്‌നം ചിത്രം റോജ, രാജ്കുമാര്‍ സന്തോഷിയുടെ ദ ലെജന്‍ഡ് ഓഫ് ഭഗത് സിംഗ് എന്നീ സിനിമകളും ഫെസ്റ്റിവലിലുണ്ട്.ഗാന്ധിയുടെ ജീവിതം പ്രമേയമാക്കിയ റിച്ചാര്‍ഡ് അറ്റന്‍ബറോയുടെ ഗാന്ധിയും ഈ സീരീസിലുണ്ട്.

മേജര്‍ രവി രചനയും സംവിധാനവും നിര്‍വഹിച്ച 1971 ബിയോണ്ട് ബോര്‍ഡേഴ്‌സ്, മേജര്‍ മഹാദേവന്‍ എന്ന സൈനിക കഥാപാത്രമായി മോഹന്‍ലാല്‍ എത്തുന്ന നാലാമത്തെ ചിത്രമായിരുന്നു. മേജര്‍ മഹാദേവനായും കേണല്‍ സഹദേവനായും മോഹല്‍ലാല്‍ ഇരട്ട വേഷത്തിലെത്തി. 1971ലെ ഇന്തോ പാക് യുദ്ധമായിരുന്നു സിനിമയുടെ പ്രമേയം. 2017 ഏപ്രില്‍ ഏഴിന് റിലീസ് ചെയ്ത ചിത്രം തിയറ്ററില്‍ പരാജയമായിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in