'മുസ്ലീമായതുകൊണ്ട് ഞാന്‍ ബലാത്സംഗം ചെയ്യപ്പെടണമെന്നാണ് ഭീഷണി, ഇതാണോ രാമഭൂമി'; പ്രധാനമന്ത്രിയോട് ഖുശ്ബു
Film News

'മുസ്ലീമായതുകൊണ്ട് ഞാന്‍ ബലാത്സംഗം ചെയ്യപ്പെടണമെന്നാണ് ഭീഷണി, ഇതാണോ രാമഭൂമി'; പ്രധാനമന്ത്രിയോട് ഖുശ്ബു

THE CUE

THE CUE

തനിക്കെതിരെ ബലാത്സംഗഭീഷണി മുഴക്കിയ ആളെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ട് നടി ഖുശ്ബു. കൊല്‍ക്കത്തയില്‍ നിന്നുള്ള ഒരു നമ്പറില്‍ നിന്നാണ് തനിക്ക് ഭീഷണി കോളുകള്‍ ലഭിക്കുന്നതെന്ന് പറഞ്ഞ ഖുശ്ബു, പൊലീസ് അന്വേഷണം നടത്തണമെന്നും ആവശ്യപ്പെടുന്നുണ്ട്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'മുസ്ലീമായതുകൊണ്ട് ഞാന്‍ ബലാത്സംഗം ചെയ്യപ്പെടണമെന്നാണ് എന്നെ ഭീഷണിപ്പെടുത്തുന്നവര്‍ പറയുന്നത്. ഇതാണോ ശരിക്കും രാമഭൂമി, പ്രധാനമന്ത്രി എനിക്ക് ഉത്തരം നല്‍കുമോ?', പ്രധാനമന്ത്രിയെ മെന്‍ഷന്‍ ചെയ്തുകൊണ്ടുള്ള ട്വീറ്റില്‍ ഖുശ്ബു ചോദിക്കുന്നു.

തന്നെ വിളിച്ച ആളുടെ ഫോണ്‍നമ്പറും, പേരും താരം പങ്കുവെച്ചിട്ടുണ്ട്. കൊല്‍ക്കത്ത പൊലീസ് എത്രയും പെട്ടെന്ന് നടപടി സ്വീക്കണമെന്നും ഖുശ്ബു ആവശ്യപ്പെടുന്നു. കൊല്‍ക്കത്ത മുഖ്യമന്ത്രി മമത ബാനര്‍ജി വിഷയത്തില്‍ ഇടപെട്ട് പരിഹാരം കാണണം. എനിക്ക് സംഭവിച്ചത് ഇതാണെങ്കില്‍ മറ്റ് സ്ത്രീകളുടെ സ്ഥിതി എന്തായിക്കും. ഇനി ആര്‍ക്കു നേരെയും ഇത്തരമൊരു ഭീഷണി ഉണ്ടാകാതിരിക്കാനാണ് വിവരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുന്നതെന്നും ഖുശ്ബു പറയുന്നു.

The Cue
www.thecue.in