150 ദിവസമായി വാപ്പിച്ചി പുറത്തിറങ്ങിയിട്ടില്ല, ഗേറ്റിന് പുറത്തുപോലും; മമ്മൂട്ടിയെക്കുറിച്ച് ദുല്‍ഖര്‍ സല്‍മാന്‍
Film News

150 ദിവസമായി വാപ്പിച്ചി പുറത്തിറങ്ങിയിട്ടില്ല, ഗേറ്റിന് പുറത്തുപോലും; മമ്മൂട്ടിയെക്കുറിച്ച് ദുല്‍ഖര്‍ സല്‍മാന്‍

THE CUE

THE CUE

കൊവിഡ് ലോക്ക് ഡൗണും നിയന്ത്രണങ്ങളും വന്നതോടെ മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും കുടുംബത്തോടൊപ്പം കൊച്ചിയിലെ വീട്ടിലാണ്. 150 ദിവസമായി മമ്മൂട്ടി ഗേറ്റിന് പുറത്തേക്കിറങ്ങിയിട്ടില്ലെന്ന് മനോരമ ഓണ്‍ലൈന്‍ അഭിമുഖത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍.

ഞാന്‍ 150 ദിവസം വീട്ടില്‍ നിന്ന് ഇറങ്ങിയിട്ടില്ല. ഗേറ്റിനു പോലും പുറത്തു പോയിട്ടില്ല', എന്നാണ് വാപ്പച്ചി പറയുക. ഇങ്ങനെ പേഴ്‌സണലി എന്തെങ്കിലുമൊരു ചലഞ്ച് ചെയ്യാന്‍ ഒത്തിരി ഇഷ്ടമാണ്. ഇപ്പോഴത്തെ ചലഞ്ച് ഇതാണ്. എത്ര ദിവസം വരെ ഇങ്ങനെ പിടിച്ചു നില്‍ക്കാന്‍ പറ്റുമെന്ന് നോക്കട്ടെ എന്ന്. ഞാന്‍ പറഞ്ഞു, വെറുതെയൊരു ഡ്രൈവിനോ എന്തെങ്കിലുമൊന്നിനു പുറത്തു പോയ്ക്കൂടെ എന്ന്. അദ്ദേഹം വീട്ടില്‍ നിന്ന് പുറത്തിറങ്ങില്ലെന്ന കടുത്ത നിലപാടിലാണ്. 'ഇത്ര ദിവസം ആയില്ലേ... ഇനി എത്ര ദിവസം വരെ പുഷ് ചെയ്യാന്‍ പറ്റുമെന്ന് നോക്കട്ടെ,' എന്നാണ് വാപ്പച്ചിയുടെ മറുപടി.

ജോഫിന്‍ ചാക്കോ സംവിധാനം ചെയ്യുന്ന ദി പ്രീസ്റ്റ് എന്ന സിനിമയുടെ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കുന്നതിനിടെയായിരുന്നു ലോക്ക് ഡൗണ്‍. സിബിഐ സീരീസ് അഞ്ചാം ഭാഗം, ബിലാല്‍, സത്യന്‍ അന്തിക്കാട് ചിത്രം എന്നിവയാണ് മാര്‍ച്ചിന് ശേഷം മമ്മൂട്ടിയുടേതായി ചിത്രീകരിക്കാനുണ്ടായിരുന്നത്. പനമ്പിള്ളി നഗറിലെ വീട്ടില്‍ നിന്ന് കടവന്ത്രയിലെ പുതിയ വീട്ടിലേക്ക് മമ്മൂട്ടിയും കുടുംബവും കൊവിഡ് കാലത്ത് താമസം മാറ്റിയിരുന്നു. മോഹന്‍ലാലിന്റെ ആറ്റിറ്റിയൂഡ് ആകര്‍ഷിച്ചിട്ടുണ്ടെന്നും ദുല്‍ഖര്‍ സല്‍മാന്‍

എന്റെ അച്ഛന്‍ നല്ല ഗ്ലാമര്‍ ഉള്ളയാളാണ് എന്ന് എല്ലാരും പറയുന്നത്. സത്യം പറഞ്ഞാല്‍ ഇതില്‍ എനിക്കു സന്തോഷമാണ്. നമുക്കു ഓരോ ആളുകളെ കാണുമ്പോഴും അവരുടെ ഓരോ പ്രത്യേകതകള്‍ ഇഷ്ടപെടും. വാപ്പച്ചിയുടെ സ്‌റ്റൈലും അഭിനയവും ഒകെ എനിക്ക് ഇഷ്ടമാണ്. ലാലേട്ടന്റെ ആറ്റിറ്റിയൂഡ് എന്നെ ഏറെ ആകര്‍ഷിച്ചിട്ടുള്ള ഒരു ഘടകമാണ്. എപ്പോളും ചിരിപ്പിക്കുന്ന സ്വഭാവവും ചില സമയത്തെ ഭാവങ്ങളും ഒക്കെ ആരെയും ആകര്‍ഷിക്കുന്നതാണ്. സുരേഷേട്ടന്‍ ഭയങ്കര കമാന്‍ഡിങ് ആണ്. നല്ല പൊക്കവും ശരീരവും ഒക്കെ ഉള്ളത് കൊണ്ട് ആദ്യ ശ്രദ്ധ അദ്ദേഹത്തിലേക്കേ പോകു. ഒരുപാടു വിഷയങ്ങളില്‍ അദ്ദേഹത്തിന് അറിവുണ്ട്.

The Cue
www.thecue.in