വീട്ടില്‍ കോടികളുടെ ചൂതാട്ടം, തമിഴ് നടന്‍ ഷാം ഉള്‍പ്പടെ 12 പേര്‍ അറസ്റ്റില്‍

വീട്ടില്‍ കോടികളുടെ ചൂതാട്ടം, തമിഴ് നടന്‍ ഷാം ഉള്‍പ്പടെ 12 പേര്‍ അറസ്റ്റില്‍

വീട്ടില്‍ ചൂതാട്ടം നടത്തിയതിന് തമിഴ് നടന്‍ ഷാം ഉള്‍പ്പടെ 12 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഷാമിന്റെ നുങ്കംബാക്കം മേഖലയിലുള്ള അപ്പാര്‍ട്ട്‌മെന്റിലായിരുന്നു കോടികളുടെ ചൂതാട്ടം നടത്തിയിരുന്നത്. ചൂതാട്ടത്തിന് ഉപയോഗിച്ചിരുന്ന ടോക്കണുകള്‍ ഉള്‍പ്പടെ പൊലീസ് അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ലോക്ക്ഡൗണ്‍ കാലത്ത് തമിഴ് സിനിമയിലെ പല പ്രമുഖ നടന്മാരും ഇവിടെയെത്തി ചൂതാട്ടം നടത്തിയിരുന്നതായി പൊലീസ് അറിയിച്ചു. മറ്റേതെങ്കിലും അഭിനേതാക്കളെ അറസ്റ്റ് ചെയ്തിട്ടുണ്ടോ എന്ന കാര്യം വ്യക്തമായിട്ടില്ല. ചൂതാട്ടത്തില്‍ വന്‍തുക നഷ്ടപ്പെട്ട പ്രമുഖ നടനാണ് ഷാമിന്റെ അപ്പാര്‍ട്ട്‌മെന്റിലെ ചൂതാട്ടത്തെ കുറിച്ച് പൊലീസിന് വിവരം നല്‍കിയതെന്നാണ് വിവരം.

സംഭവത്തെ കുറിച്ച് കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ ദിവസം ഓണ്‍ലൈന്‍ ഗെമിമിലൂടെ പണം നഷ്ടമായതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നാലെയായിരുന്നു റെയ്‌ഡെന്നും പൊലീസ് പറഞ്ഞു.

Related Stories

The Cue
www.thecue.in