പട്ടാള യൂണിഫോമിൽ പ്രണയിക്കാൻ ദുൽഖർ; മഹാനടിക്ക് ശേഷം തെലുങ്കിൽ

പട്ടാള യൂണിഫോമിൽ പ്രണയിക്കാൻ ദുൽഖർ; മഹാനടിക്ക് ശേഷം തെലുങ്കിൽ

'ലെഫ്റ്റനന്റ് കമാന്റർ റാമിന്റെ പ്രണയകഥ'. ഹന്നു രാഘവപുടിയുടെ സംവിധാനത്തിൽ ദുൽഖർ സൽമാനെ നായകനാക്കി മൂന്ന് ഭാഷകളിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ കൺസെപ്റ്റ് പോസ്റ്റർ പുറത്തിറങ്ങി. ദുൽഖറിന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് പോസ്റ്റർ പുറത്തുവിട്ടത്. 1964ലെ യുദ്ധ പശ്ചാത്തലത്തിലുളള പീരിയഡ് ലവ് സ്റ്റോറിയാണ് ചിത്രം പറയുന്നത്.

പട്ടാള യൂണിഫോമിൽ പ്രണയിക്കാൻ ദുൽഖർ; മഹാനടിക്ക് ശേഷം തെലുങ്കിൽ
'ഇനി എന്നെ ആര് കാണണമെന്ന് ഞാന്‍ തീരുമാനിക്കും' ആ കാറുമായി ദുല്‍ഖറിന്റെ കുറുപ്പ് പോയ പോക്ക്

തെലുങ്ക്, തമിഴ്, മലയാളം എന്നീ ഭാഷകളിൽ ഒരേ സമയം ഒരുങ്ങുന്ന ചിത്രത്തിന് ഇനിയും പേര് നിശ്ചയിച്ചില്ല. 'മഹാനടി'ക്ക് ശേഷം വൈജയന്തി മൂവിസും ദുൽഖറും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. പോസ്റ്ററിൽ സൈനികവേഷത്തിലാണ് ദുൽഖറിനെ കാണുന്നത്. യുദ്ധവും യുദ്ധ പശ്ചാത്തലത്തിലെ പ്രണയവും പറയുന്ന ചിത്രം “ലവ് ഇൻ ദ വാർ” എന്ന ടാ​ഗ് ലൈനിലാണ് ഒരുങ്ങുന്നത്. പ്രശസ്ത ചലച്ചിത്ര നിർമാതാക്കളായ സ്വപ്‍ന സിനിമാസിന്റെ ബാനറിൽ പ്രിയങ്ക ദത്താണ് ചിത്രം നിർമ്മിക്കുന്നത്. വിശാൽ ചന്ദ്രശേഖരാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.

തമിഴിൽ ദുൽഖർ നായകനായ 'കണ്ണും കണ്ണും കൊള്ളയടിത്താൽ' ദക്ഷിണേന്ത്യൻ ഭാഷകളിൽ ഏറ്റവുമധികം ആളുകൾ കണ്ട ചിത്രങ്ങളിൽ ഒന്നായിരുന്നു. ദുല്‍ഖര്‍ സല്‍മാന്റെ കരിയറിലെ ഏറ്റവും വലിയ മുതല്‍ മുടക്കിലൊരുങ്ങുന്ന 'കുറുപ്പും' ചിത്രീകരണത്തിന് ഒരുങ്ങുകയാണ്. 35 കോടി മുതല്‍മുടക്കില്‍ കേരളം, അഹമ്മദാബാദ്, ബോംബെ, ദുബായ്, മാംഗ്‌ളൂര്‍, മൈസൂര്‍ എന്നിവിടങ്ങളിലായാണ് കുറുപ്പ് ചിത്രീകരിച്ചിരിക്കുന്നത്. പിറന്നാൾ ദിനത്തിൽ ചിത്രത്തിന്റെ സ്നീക് പീക്കും പുറത്തുവന്നിരുന്നു.

Related Stories

The Cue
www.thecue.in