'എനിക്കെതിരെ വ്യാജ പ്രചാരണങ്ങള്‍ പടച്ചുവിടുന്ന ഒരു സംഘം ബോളിവുഡിലുണ്ട്'; വെളിപ്പെടുത്തലുമായി എആര്‍ റഹ്മാന്‍

'എനിക്കെതിരെ വ്യാജ പ്രചാരണങ്ങള്‍ പടച്ചുവിടുന്ന ഒരു സംഘം ബോളിവുഡിലുണ്ട്'; വെളിപ്പെടുത്തലുമായി എആര്‍ റഹ്മാന്‍

തനിക്കെതിരെ വ്യാജപ്രചാരണങ്ങള്‍ പടച്ചുവിടുന്ന ഒരു സംഘം ബോളിവുഡില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന വെളിപ്പെടുത്തലുമായി എആര്‍ റഹ്മാന്‍. 'ആളുകള്‍ എന്നില്‍ നിന്നും ഹിറ്റുകള്‍ പ്രവര്‍ത്തിക്കുന്നു. എനിക്കെതിരെ പലരും പ്രവര്‍ത്തിക്കുകയും ചെയ്യുന്നു', ഒരു എഫ്എം റേഡിയോയ്ക്കു നല്‍കിയ അഭിമുഖത്തില്‍ റഹ്മാന്‍ പറഞ്ഞു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'ബോളിവുഡില്‍ അടുത്തകാലത്തായി വളരെ കുറച്ച് സിനിമകളിലേ ഭാഗമായിട്ടുള്ളൂ. എനിക്കെതിരെ തെറ്റായ പ്രചരണങ്ങളുമായി ഒരു സംഘം പ്രവര്‍ത്തിക്കുന്നുണ്ട്. ദില്‍ ബേചാര എന്ന സിനിമയ്ക്കായി സംവിധായകന്‍ മുകേഷ് ഛബ്ര എന്നെ സമീപിച്ചു. രണ്ടു ദിവസത്തിനുള്ളില്‍ നാല് പാട്ടുകള്‍ക്ക് ഞാന്‍ ഈണം നല്‍കി. അദ്ദേഹം എന്നോട് കുറേ കഥകള്‍ പറഞ്ഞു. റഹ്മാനു പിന്നാലെ പോകേണ്ടെന്നും മറ്റും പലരും അദ്ദേഹത്തോടു പറഞ്ഞുവത്രേ.

ഒന്നാലോചിച്ചപ്പോള്‍ എനിക്ക് മനസ്സിലായി. എന്തുകൊണ്ടാണ് നല്ല സിനിമകള്‍ എന്നെ തേടി വരാത്തതെന്ന്. എന്തുകൊണ്ടാണ് വളരെക്കുറച്ച്, കൊമ്മേര്‍ഷ്യല്‍ അല്ലാത്ത ചിത്രങ്ങള്‍ മാത്രം എനിക്ക് ലഭിക്കുന്നത് എന്ന്. ആളുകള്‍ എന്നില്‍ നിന്നും ഹിറ്റുകള്‍ പ്രതീക്ഷിക്കുന്നു. എനിക്കെതിരെ പലരും പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. ഞാന്‍ വിധിയിലും ഈശ്വരനിലും വിശ്വസിക്കുന്നുണ്ട്. നല്ല സിനിമകളുടെ ഭാഗമാകാന്‍ എന്നും ശ്രമിക്കുന്നുമുണ്ട്.' റഹ്മാന്‍ അഭിമുഖത്തില്‍ പറഞ്ഞു.

No stories found.
The Cue
www.thecue.in