'മലയാള സിനിമയില്‍ സ്വര്‍ണക്കടത്തുകാരുടെ ഇടപെടലുണ്ട്', ധൂര്‍ത്തിന് കാരണം അധ്വാനമില്ലാതെ കിട്ടുണ പണമെന്ന് സിയാദ് കോക്കര്‍

'മലയാള സിനിമയില്‍ സ്വര്‍ണക്കടത്തുകാരുടെ ഇടപെടലുണ്ട്', ധൂര്‍ത്തിന് കാരണം അധ്വാനമില്ലാതെ കിട്ടുണ പണമെന്ന് സിയാദ് കോക്കര്‍

മലയാള സിനിമാ മേഖലയില്‍ സ്വര്‍ണക്കടത്തുകാരുടെ ഇടപെടലുണ്ടെന്ന് നിര്‍മ്മാതാവ് സിയാദ് കോക്കര്‍. ബിഗ് ബജറ്റ് ചിത്രങ്ങളിലാണ് ഈ പണം ഉപയോഗിക്കുന്നതെന്നും സിയാദ് കോക്കര്‍ റിപ്പോര്‍ട്ട് ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. സ്വര്‍ണക്കടത്തുകാരെ സഹായിക്കുന്ന നിലപാട് ചില സംവിധായകരും നിര്‍മ്മാതാക്കളും സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

അധ്വാനമില്ലാതെ കിട്ടുന്ന പണമാണ് സിനിമയിലെ ധൂര്‍ത്തിന് കാരണം. ഏറ്റവും വലിയവന്‍ മുതല്‍ ചെറിയവന്‍ വരെ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. അവരെ തീര്‍ച്ചയായും പ്രതിപട്ടികയില്‍ കൊണ്ടുവരണമെന്നും സിയാദ് കോക്കര്‍ പറഞ്ഞു. ചില സ്വാര്‍ത്ഥതാല്‍പര്യക്കാരാണ് ദുബായില്‍ ഷോ നടത്തുന്നതെന്നും സിയോദ് കോക്കര്‍ ആരോപിച്ചു.

താന്‍ സ്‌നേഹിക്കുന്ന മലയാള സിനിമയ്ക്ക് വേണ്ടിയാണ് സംസാരിക്കുന്നതെന്നും, പല സിനിമാക്കാര്‍ക്കും എന്‍ആര്‍ഐ അക്കൗണ്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 'ഇന്ന് ആര്‍ക്ക് വേണമെങ്കിലും ദുബായില്‍ ഷോ നടത്താം. ആരാണ് സ്‌പോണ്‍സര്‍ എന്ന് പോലും അറിയില്ല, താല്‍പര്യമുള്ള കുറച്ച് പേരെ വെച്ച് ഷോ നടത്തുന്നു. ഇതിന്റെയൊക്കെ പിന്നിലെ പണകൈമാറ്റം സംബന്ധിച്ചുള്‍പ്പടെ അന്വേഷണം വേണം. സിനിമാ മേഖലയിലുള്ളവര്‍ക്ക് ഗ്രീന്‍ ചാനല്‍ നല്‍കുന്നത് ഒഴിവാക്കണം. സിനിമയില്‍ ഒരു ശുദ്ധികലശം ആവശ്യമാണ്.'

'മലയാള സിനിമയില്‍ സ്വര്‍ണക്കടത്തുകാരുടെ ഇടപെടലുണ്ട്', ധൂര്‍ത്തിന് കാരണം അധ്വാനമില്ലാതെ കിട്ടുണ പണമെന്ന് സിയാദ് കോക്കര്‍
'വാക്കുകള്‍ വളച്ചൊടിച്ചത്, ലോക്ക് ഡൗണ്‍ വേണ്ടെന്ന് പറഞ്ഞിട്ടില്ല'; മറുപടിയുമായി അഹാന

പുതിയ നിര്‍മ്മാതാക്കളാണ് കള്ളപ്പണത്തില്‍ നിന്നും സിനിമ നിര്‍മ്മിക്കുന്നത്. ഇവര്‍ക്കെതിരെയും അന്വേഷണം വേണം. ഈ കാലഘട്ടത്തില്‍ വന്നിരിക്കുന്ന കുറേ ആളുകള്‍ ഇങ്ങനെ ചെയ്തതിന്റെ പരിണിത ഫലമാണ് ഇപ്പോള്‍ അനുഭവിക്കുന്നതെന്നും സിയാദ് കോക്കര്‍ പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in