പുതിയ സിനിമകളുടെ ഷൂട്ടിങിന് നിര്‍മ്മാതാക്കളുടെ അനുമതി; പൂര്‍ണമായും കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കണം

പുതിയ സിനിമകളുടെ ഷൂട്ടിങിന് നിര്‍മ്മാതാക്കളുടെ അനുമതി; പൂര്‍ണമായും കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കണം

പുതിയ സിനിമകളുടെ ഷൂട്ടിങ് ആരംഭിക്കാന്‍ പ്രോഡ്യൂസേഴ്‌സ് അസോസിയേഷന്റെ അനുമതി. കൊവിഡ് പ്രോട്ടോക്കോള്‍ പൂര്‍ണമായും പാലിച്ചായിരിക്കണം ചിത്രീകരണം. ഓണ്‍ലൈനായി ചേര്‍ന്ന നിര്‍മ്മാതാക്കളുടെ യോഗത്തിലായിരുന്നു തീരുമാനം.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കൊവിഡ് വ്യാപനം മൂലം അറുപതോളം സിനിമകളുടെ ചിത്രീകരണമടക്കമുള്ള ജോലികള്‍ പാതിവഴിയിലായിരുന്നു. ഈ സിനിമകള്‍ ആദ്യം റിലീസ് ചെയ്യണമെന്നാണ് നിര്‍മ്മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. അതിന് ശേഷമായിരിക്കണം പുതിയതായി ചിത്രീകരണം ആരംഭിക്കുന്ന സിനിമകള്‍ റിലീസ് ചെയ്യേണ്ടത്.

പുതിയ സിനിമകള്‍ വേണ്ടെന്നായിരുന്നു പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ നേരത്തെയുള്ള നിലപാട്. ഫിലിം ചേംബറും പ്രഡ്യൂസേഴ്‌സ് അസോസിയേഷന്‍ തീരുമാനത്തെ പിന്തുണച്ച് രംഗത്തെത്തി. ഈ നിര്‍ദേശത്തിനെതിരെ ലിജോ ജോസ് പെല്ലിശേരി അടക്കമുള്ള സംവിധായകര്‍ രംഗത്തെത്തിയിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in