'തീര്‍ത്തും തിന്മ നിറഞ്ഞ കഥാപാത്രമാണത്'; മാസ്റ്ററിലെ വേഷത്തെ കുറിച്ച് വിജയ് സേതുപതി

'തീര്‍ത്തും തിന്മ നിറഞ്ഞ കഥാപാത്രമാണത്'; മാസ്റ്ററിലെ വേഷത്തെ കുറിച്ച് വിജയ് സേതുപതി

ലോകേഷ് കനകരാജിന്റെ സംവിധാനത്തിലെത്തുന്ന ചിത്രം മാസ്റ്ററില്‍ തന്റേത് തീര്‍ത്തും തിന്മ നിറഞ്ഞ കഥാപാത്രമെന്ന് നടന്‍ വിജയ് സേതുപതി. വിജയ് നായകനായെത്തുന്ന ചിത്രം ഇതിനകം തന്നെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ചിത്രത്തില്‍ നെഗറ്റീവ് റോളിലാകും വിജയ് സേതുപതി എത്തുകയെന്നും നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

മാസ്റ്ററില്‍ ഒരു ഗ്യാങ്സ്റ്ററായാകും വിജയ്‌സേതുപതി എത്തുകയെന്നാണ് റിപ്പോര്‍ട്ട്. നന്മയുടെ ഒരു കണിക പോലുമില്ലാത്ത കഥാപാത്രമാണ് ചിത്രത്തില്‍ താന്‍ ചെയ്യുന്നതെന്നാണ് ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വിജയ് സേതുപതി പറഞ്ഞത്. തീര്‍ത്തും തിന്മയുള്ള കഥാപാത്രമാണത്. വളരെ ആസ്വദിച്ചാണ് വേഷം ചെയ്തതെന്നും വിജയ് സേതുപതി പറഞ്ഞു.

'തീര്‍ത്തും തിന്മ നിറഞ്ഞ കഥാപാത്രമാണത്'; മാസ്റ്ററിലെ വേഷത്തെ കുറിച്ച് വിജയ് സേതുപതി
'വ്യക്തിപരമായ പ്രശ്നങ്ങളില്‍ ചര്‍ച്ചയ്ക്ക് തയ്യാറാകാതെ ഇങ്ങനെയൊരു മാര്‍ഗമെടുത്തത് വേദനിപ്പിച്ചു' ; വിധുവിന് മറുപടിയുമായി പാര്‍വതി

വിദ്യാഭ്യാസരംഗത്തെ അഴിമതി പ്രമേയമാക്കി ഒരുക്കുന്ന ചിത്രത്തില്‍ കോളേജ് പ്രൊഫസറുടെ വേഷത്തിലാണ് വിജയ് എത്തുകയെന്നാണ് റിപ്പോര്‍ട്ട്. മാളവിക മോഹനന്‍ ആണ് ചിത്രത്തില്‍ നായിക. ആന്‍ഡ്രിയ ജെറോമിയയും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ശാന്തനു ഭാഗ്യരാജ്, അര്‍ജുന്‍ ദാസ്, ശ്രീനാഥ്, സഞ്ജീവ് ഗൗരി കൃഷ്ണന്‍ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.

Related Stories

No stories found.
logo
The Cue
www.thecue.in