'ഫോട്ടോഷൂട്ടില്‍ പങ്കെടുത്തത് തെറ്റ് ചെയ്യുന്നുവെന്ന പൂര്‍ണ അറിവോടെ', ഇത്തരം പിഴവ് ആവര്‍ത്തിക്കില്ലെന്ന് അനാര്‍ക്കലി മരക്കാര്‍

'ഫോട്ടോഷൂട്ടില്‍ പങ്കെടുത്തത് തെറ്റ് ചെയ്യുന്നുവെന്ന പൂര്‍ണ അറിവോടെ', ഇത്തരം പിഴവ് ആവര്‍ത്തിക്കില്ലെന്ന് അനാര്‍ക്കലി മരക്കാര്‍

ഫോട്ടോഷൂട്ട് വിവാദത്തില്‍ പ്രതികരണവുമായി നടി അനാര്‍ക്കലി മരക്കാര്‍. ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പ്രചരിപ്പിക്കില്ലെന്നും, ഇത്തരം പിഴവ് ഇനി തന്റെ ഭാഗത്ത് നിന്നുണ്ടാകില്ലെന്നും അനാര്‍ക്കലി തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. അനാര്‍ക്കലിയുടെ കാളി എന്ന ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ കഴിഞ്ഞ ദിവസമാണ് അജു വര്‍ഗീസ് ഫെയ്‌സ്ബുക്കിലൂടെ പുറത്തുവിട്ടത്. ഇതിന് പിന്നാലെ ചിത്രങ്ങള്‍ വര്‍ഗീയതയും വര്‍ണവിവേചനവും പ്രചരിപ്പിക്കുന്നു എന്ന തരത്തിലുള്ള വിമര്‍ശനങ്ങളുണ്ടായിരുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഒരു തെറ്റ് ചെയ്യുന്നു എന്ന പൂര്‍ണ അറിവോടെയാണ് താന്‍ ഫോട്ടോ ഷൂട്ടില്‍ പങ്കെടുത്തതെന്ന് അനാര്‍ക്കലി പറയുന്നു. ഫോട്ടോ ഷൂട്ടിന് ആദ്യം പറഞ്ഞ വിഷയം മറ്റൊന്നായിരുന്നു, പിന്നീട് മാറ്റം വരുത്തിയപ്പോള്‍ പറ്റില്ലെന്ന് പറയാന്‍ സാധിച്ചില്ല. മലയാള സിനിമ എത്ര റേസിസ്‌റ് ആണെന്നും, കറുത്ത ശരീരങ്ങള്‍ക്ക് കിട്ടേണ്ട അവസരങ്ങളെ സിസ്റ്റമിക്ക് ആയി ഇല്ലാതാക്കുന്നതിന്റെയും ഭാഗമാണ് ഇത്തരം ഫോട്ടോഷൂട്ടുകള്‍ എന്നും മനസിലാക്കുന്നു. ഇനി ഇത്തരം തെറ്റുകള്‍ ആവര്‍ത്തിക്കില്ലെന്നും, താന്‍ ചിത്രങ്ങള്‍ പ്രചരിപ്പില്ലെന്ന് ഫോട്ടോഗ്രാഫറെ അറിയിച്ചതായും പോസ്റ്റില്‍ അനാര്‍ക്കലി പറയുന്നു.

'ഫോട്ടോഷൂട്ടില്‍ പങ്കെടുത്തത് തെറ്റ് ചെയ്യുന്നുവെന്ന പൂര്‍ണ അറിവോടെ', ഇത്തരം പിഴവ് ആവര്‍ത്തിക്കില്ലെന്ന് അനാര്‍ക്കലി മരക്കാര്‍
'സദ്ദാമെന്ന് വിളിച്ചു, ഇറാഖില്‍ പോകാന്‍ പറഞ്ഞ് ആക്ഷേപിച്ചു ; വംശീയാധിക്ഷേപം വെളിപ്പെടുത്തി നാസര്‍ ഹുസൈന്‍

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ഒരു തെറ്റ് ചെയ്യുന്നു എന്ന പൂര്‍ണ അറിവോടെയാണ് ഞാനാ ഫോട്ടോഷൂട്ടില്‍ പങ്കെടുത്തത്. ആദ്യം പറഞ്ഞിരുന്ന തീം മറ്റൊന്ന് ആയിരുന്നു. സാങ്കേതിക ബുദ്ധിമുട്ടുകള്‍ കൊണ്ട് അത് നടക്കാതെ പോയതും, ശേഷം തീം മാറ്റം വരുത്തി കാളി എന്നാക്കി എന്നെന്നെ വിളിച്ചറിയിക്കുകയുമായിരുന്നു. പിന്നീട് NO പറയാന്‍ പറ്റിയില്ല എന്നുള്ളതാണ് എന്റെ ഭാഗത്ത് നിന്നുണ്ടായ പിഴവ്.

അതിന്റെ രാഷ്ട്രീയ ശെരികേടുകള്‍ മനസിലാവാഞ്ഞിട്ടല്ല. അപ്പോഴത്തെ സാഹചര്യത്തില്‍ അതങ്ങ് ചെയ്തു കളയാം, പോട്ടേ എന്ന് മാത്രമേ അലോചിച്ചുള്ളു. എന്നെ ക്ഷണിച്ചയാളോട് തീം മാറ്റിയപ്പോള്‍ NO പറയാന്‍ പറ്റിയില്ല. അതൊരു ന്യായമായിട്ട് കണക്കാക്കാന്‍ പോലും പറ്റില്ല എന്നറിയാം, പക്ഷെ അതാണ് വാസ്തവം. ഇതൊരു ചെറിയ കാര്യമാണ് എന്ന് കരുതിയിട്ടുമില്ല. മലയാള സിനിമ എത്ര റേസിസ്‌റ് ആണെന്നും, കറുത്ത ശരീരങ്ങള്‍ക്ക് കിട്ടേണ്ട അവസരങ്ങളെ സിസ്റ്റമിക്ക് ആയി ഇല്ലാതാക്കുന്നതിന്റെയും ഭാഗമാണ് ഇത്തരം ഫോട്ടോഷൂട്ടുകള്‍ എന്നും മനസിലാക്കുന്നു.

അംബേദ്കറൈറ്റ് രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുന്ന എല്ലാ വിമര്‍ശനവും ഞാന്‍ അംഗീകരിക്കുന്നു എന്നും, ഇനി ഒരിക്കലും ഇങ്ങനെ ഒരു പിഴവും അറിഞ്ഞു കൊണ്ടെന്റെ ഭാഗത്ത് നിന്നുണ്ടാവില്ല എന്നും ഉറപ്പ് തരുന്നു. ഒരുപാട് പേരെ ഇത് വേദനിപ്പിച്ചിട്ടുണ്ടാവും എന്നും അറിയാം. ഞാന്‍ ക്ഷമ ചോദിക്കുന്നു. ഇനിമുതല്‍ കൂടുതല്‍ ശ്രദ്ധകാണിക്കുമെന്ന് ഉറപ്പു തരുന്നു. ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ഇനി ഒരു തരത്തിലും പ്രചരിപ്പിക്കില്ലെന്നും, പോസ്റ്റ് ചെയ്യില്ലെന്നും ഫോട്ടോഗ്രാഫറെ അറിയിച്ചിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in