വിജയ്‌യുടെ വീട്ടില്‍ ബോംബ് വെ ച്ചെന്ന വ്യാജഭീഷണിക്ക് പിന്നില്‍ 21കാരന്‍, വിളിച്ചത് കുടുംബാംഗത്തിന്റെ ഫോണില്‍ നിന്ന്


വിജയ്‌യുടെ വീട്ടില്‍ ബോംബ് വെ
ച്ചെന്ന വ്യാജഭീഷണിക്ക് പിന്നില്‍ 21കാരന്‍, വിളിച്ചത് കുടുംബാംഗത്തിന്റെ ഫോണില്‍ നിന്ന്

നടന്‍ വിജയ് യുടെ ചെന്നൈ സാലിഗ്രാമത്തെ വീട്ടില്‍ ബോംബ് വെച്ചെന്ന വ്യാജഭീഷണിക്ക് പിന്നില്‍ 21 കാരന്‍. യുവാവ് മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്ന് മരക്കാണം പൊലീസ് വ്യക്തമാക്കി. കുടുംബാംഗത്തിന്റെ ഫോണില്‍ നിന്നാണ് ഇയാള്‍ തമിഴ്‌നാട് പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ചത്. മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് യുവാവിനെ കണ്ടെത്തിയത്. ഇയാള്‍ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. നേരത്തെയും യുവാവ് ഇത്തരത്തില്‍ വ്യാജ ഭീഷണി കോളുകള്‍ നടത്തിയിട്ടുണ്ടെന്ന് പൊലീസ് വിശദീകരിക്കുന്നു. മുഖ്യമന്ത്രിയായിരുന്ന ജയലലളിത, പുതുച്ചേരി മുഖ്യമന്ത്രി നാരായണസ്വാമി, ഗവര്‍ണര്‍ കിരണ്‍ ബേദി എന്നിവര്‍ക്കെതിരെ ഭീഷണി കോളുകള്‍ നടത്തിയിട്ടുണ്ടെന്നും പൊലീസ് പറയുന്നു.


വിജയ്‌യുടെ വീട്ടില്‍ ബോംബ് വെ
ച്ചെന്ന വ്യാജഭീഷണിക്ക് പിന്നില്‍ 21കാരന്‍, വിളിച്ചത് കുടുംബാംഗത്തിന്റെ ഫോണില്‍ നിന്ന്
'കൊവിഡ് പ്രതിരോധം അപ്പടി മോശമാണെന്ന് ആരോപിക്കാന്‍ ഉദ്ദേശിച്ചുള്ളതല്ല'; പോസ്റ്റ് വിശദീകരിച്ച് സനല്‍കുമാര്‍ ശശിധരന്‍

സ്വന്തമായി മൊബൈല്‍ ഇല്ലാത്തതിനാല്‍ കുടുംബാംഗത്തിന്റെ ഫോണെടുത്ത് വിളിക്കുകയായിരുന്നു. തുടര്‍ന്നുള്ള പരിശോധനയില്‍ ഇത് വ്യാജ ഭീഷണി സന്ദേശമാണെന്ന് വ്യക്തമാകുകയും ചെയ്തു. താക്കീത് നല്‍കി ഇയാളെ പൊലീസ് വിട്ടയച്ചു. നടന് ചെന്നൈ ഈസ്റ്റ് കോസ്റ്റ് റോഡിലും ഒരു വീടുണ്ട്. ജൂണില്‍, രജനികാന്തിന്റെ പോയസ് ഗാര്‍ഡനിലെ വീട്ടില്‍ ബോംബ് വെച്ചതായി വ്യാജ സന്ദേശം വന്നിരുന്നു. ലോകേഷ് കനകരാജ് ചിത്രം മാസ്റ്റര്‍ ആണ് വിജയ്‌യുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ഏപ്രിലില്‍ തിയേറ്ററുകളില്‍ എത്തേണ്ടിയിരുന്ന ചിത്രം കൊവിഡ് ലോക്ക്ഡൗണിനെ തുടര്‍ന്ന് നീളുകയാണ്.

Related Stories

No stories found.
logo
The Cue
www.thecue.in