ഖാലിദ് റഹ്മാന്‍ ചിത്രം തുടങ്ങി, പ്രോട്ടോക്കോള്‍ പാലിച്ച് ചിത്രീകരണമെന്ന് നിര്‍മ്മാതാവ്

ഖാലിദ് റഹ്മാന്‍ ചിത്രം തുടങ്ങി, പ്രോട്ടോക്കോള്‍ പാലിച്ച് ചിത്രീകരണമെന്ന് നിര്‍മ്മാതാവ്

കൊവിഡ് 19 നിയന്ത്രണങ്ങള്‍ പാലിച്ച് മലയാളത്തില്‍ പുതിയ സിനിമകള്‍ തുടങ്ങുന്നു. മഹേഷ് നാരായണന്‍-ഫഹദ് ഫാസില്‍ സിനിമക്ക് പിന്നാലെ ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് കൊച്ചിയില്‍ തുടങ്ങി. അഞ്ചാം പാതിരക്ക് ശേഷം ആഷിക് ഉസ്മാന്‍ നിര്‍മ്മിക്കുന്ന സിനിമയില്‍ ഷൈന്‍ ടോം ചാക്കോ, രജിഷാ വിജയന്‍, സുധി കോപ്പ, വീണാ നന്ദകുമാര്‍, ഗോകുലന്‍,ജോണി ആന്റണി എന്നിവരാണ് അഭിനയിക്കുന്നത്.

കോവിഡ് കാലത്തെ എല്ലാ സര്‍ക്കാര്‍ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടും, ആരോഗ്യസംബന്ധിയായ, സാധ്യമായ എല്ലാ മുന്‍കരുതലുകള്‍ എടുത്തുകൊണ്ടുമാണ് ഷൂട്ടിംഗ് എന്ന് നിര്‍മ്മാതാവ് ആഷിക് ഉസ്മാന്‍.

ഖാലിദ് റഹ്മാന്റെ സഹോദരന്‍ കൂടിയായ ജിംഷി ഖാലിദ് ആണ് ക്യാമറ. പ്രധാനമായും എറണാകുളത്തെ ഒരു ഫ്‌ളാറ്റില്‍ സജ്ജീകരിച്ച സെറ്റ് ലൊക്കേഷനാക്കിയാണ് ചിത്രീകരണം. നൗഫല്‍ അബ്ദുള്ളയാണ് എഡിറ്റിംഗ്. ബാദുഷ പ്രൊജക്ട് ഡിസൈനും ഗോകുല്‍ ദാസ് ആര്‍ട്ട് ഡയറക്ഷനും.

നിലവില്‍ നിര്‍ത്തിവച്ചിരിക്കുന്ന സിനിമകള്‍ പൂര്‍ത്തിയാകാതെ പുതിയ സിനിമ തുടങ്ങേണ്ടതില്ലെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തീരുമാനമെടുത്തിരുന്നു. എന്നാല്‍ കൊവിഡ് അടച്ചുപൂട്ടലില്‍ നിരവധി പേര്‍ക്ക് തൊഴില്‍നഷ്ടപ്പെട്ട സാഹചര്യത്തില്‍ പുതിയ സിനിമകളെ നിരുല്‍സാഹപ്പെടുത്തില്ലെന്നാണ് ഫെഫ്ക നിലപാട്.

ദ ക്യു പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in