'ഇതേദിവസം തന്നെയാണ് ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് തിയേറ്ററുകളിലെത്തിയതെന്നത് യാദൃശ്ചികത'; ചെഗുവേരയുടെ ജന്മദിനത്തില്‍ മുരളി ഗോപി

'ഇതേദിവസം തന്നെയാണ് ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് തിയേറ്ററുകളിലെത്തിയതെന്നത് യാദൃശ്ചികത'; ചെഗുവേരയുടെ ജന്മദിനത്തില്‍ മുരളി ഗോപി

വിപ്ലവനായകന്‍ ചെഗുവേരയുടെ ജന്മദിനത്തില്‍ 'ലെഫ്റ്റ് റൈറ്റ് ഫെഫ്റ്റ്' ചിത്രത്തിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ച് നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി. ചെഗുവേരയുടെ ജന്മദിനമായ ഇതേദിവസം തന്നെയാണ് ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് തിയേറ്ററുകളില്‍ എത്തിയതെന്നത് യാദൃശ്ചികമാണെന്ന് മുരളി ഗോപി തന്റെ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'ഞാന്‍ എപ്പോഴും സ്വപ്‌നം കാണും, ഞാന്‍ മരിക്കുന്നത് വരെ ഒരിക്കലും നിര്‍ത്തുകയുമില്ല. 1928ല്‍ ഇതേ ദിവസം ജനിച്ച് ഏര്‍ണെസ്റ്റോ ചെഗ്വേരയുടെ വാക്കുകളാണ് ഇത്. ഏഴ് വര്‍ഷം മുമ്പ് ഇതേ ദിവസം തന്നെയാണ് ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് തിയേറ്ററുകളിലെത്തിയതെന്നത് അതിശയകരമായ യാദൃശ്ചികതയാണ്', ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ മുരളി ഗോപി പറയുന്നു.

മുരളി ഗോപിയുടെ തിരക്കഥയില്‍ 2013ല്‍ പുറത്തിറങ്ങിയ ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് അരുണ്‍കുമാര്‍ അരവിന്ദ് ആയിരുന്നു സംവിധാനം ചെയ്തത്. മുരളി ഗോപിക്കൊപ്പം ഇന്ദ്രജിത്ത്, ഹരീഷ് പേരടി, രമ്യ നമ്പീശന്‍ തുടങ്ങിയവരായിരുന്നു പ്രധാനവേഷത്തിലെത്തിയത്.

Related Stories

No stories found.
logo
The Cue
www.thecue.in