മിയ ജോര്‍ജ്ജ് വിവാഹിതയാകുന്നു

മിയ ജോര്‍ജ്ജ് വിവാഹിതയാകുന്നു

ചലച്ചിത്ര താരം മിയാ ജോര്‍ജ്ജ് വിവാഹിതയാകുന്നു. കോട്ടയം സ്വദേശിയായ അശ്വിന്‍ ഫിലിപ്പ് ആണ് മിയയുടെ ജീവിത പങ്കാളിയാകുന്നത്. വിവാഹ നിശ്ചയം അശ്വിന്റെ കോട്ടയത്തെ വീട്ടില്‍ നടന്നു. കൊവിഡ് 19 പശ്ചാത്തലത്തില്‍ കുറച്ചു മാസങ്ങള്‍ക്ക് ശേഷമായിരിക്കും വിവാഹം.

സീരിയലിലൂടെ അഭിനയ രംഗത്തെത്തിയ മിയയുടെ യഥാര്‍ത്ഥ പേര് ജിമി മിനി ജോര്‍ജ്ജ് എന്നാണ്. ചെറു റോളുകളില്‍ തുടക്കമിട്ട മിയ സച്ചിയുടെ രചനയില്‍ ഷാജൂണ്‍ കാര്യാല്‍ സംവിധാനം ചെയ്ത ചേട്ടായീസ് എന്ന സിനിമയിലൂടെ നായികയായി. ഇതിന് മുമ്പ് തിരുവമ്പാടി തമ്പാന്‍, ഈ അടുത്ത കാലത്ത്, ഡോക്ടര്‍ ലവ് എന്നീ സിനിമകളിലും മിയ അഭിനയിച്ചിരുന്നു. പൃഥ്വിരാജിന്റെ നായികയായി മെമ്മറീസ്, പാവാട എന്നീ സിനിമകളില്‍ മിയ ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. വിശുദ്ധന്‍, എട്ടേകാല്‍ സെക്കന്‍ഡ്, റെഡ് വൈന്‍, ഹായ് അയാം ടോണി, അനാര്‍ക്കലി, ഷെര്‍ലക് ടോംസ് എന്നീ സിനിമകളിലും മിയ കഥാപാത്രങ്ങളായെത്തി.

എറണാകുളത്ത് കണ്‍സ്ട്രക്ഷന്‍ കമ്പനി ഉടമയാണ് അശ്വിന്‍ ഫിലിപ്പ്. കോട്ടയം പാലാ സ്വദേശികളായ ജോര്‍ജിന്റെയും മിനിയുടെയും മകളാണ് മിയ.

ദ ക്യു വീഡിയോ പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in