'അന്നത്തെ മെലിയല്‍ അപകട നിലയിലായിരുന്നു, ഇങ്ങനെയാകാന്‍ ഒരു മാസമെടുത്തു'; ദുല്‍ഖറിന്റെ ചലഞ്ച് ഏറ്റെടുത്ത് പൃഥ്വിരാജ്

'അന്നത്തെ മെലിയല്‍ അപകട നിലയിലായിരുന്നു, ഇങ്ങനെയാകാന്‍ ഒരു മാസമെടുത്തു'; ദുല്‍ഖറിന്റെ ചലഞ്ച് ഏറ്റെടുത്ത് പൃഥ്വിരാജ്

ദുല്‍ഖര്‍ സല്‍മാന്റെ ഫിറ്റ്‌നസ് ചലഞ്ച് ഏറ്റെടുത്ത് നടന്‍ പൃഥ്വിരാജ്. പരിശീലനത്തിനിടെ പകര്‍ത്തിയ സെല്‍ഫി സമൂഹ മാധ്യമങ്ങളില്‍ പൃഥ്വി പോസ്റ്റ് ചെയ്യുകയായിരുന്നു. ആടുജീവിതത്തിന് വേണ്ടി മെലിഞ്ഞശേഷം ഇക്കാണുന്ന രൂപത്തിലേക്കെത്തിയത് ഒരു മാസത്തെ ഭക്ഷണവും വിശ്രമവും പരിശീലനവും കൊണ്ടാണെന്ന് പൃഥ്വിരാജ് പറയുന്നു. അപകടകരമാംവിധം ശരീരത്തില്‍ കൊഴുപ്പ് കുറഞ്ഞ നിലയിയായിരുന്നു, ശരീരം കാണിച്ചുള്ള അവസാന രംഗത്തിന്റെ ചിത്രീകരണം. അന്ന് വളരെ ദുര്‍ബലനായി തന്നെ കണ്ട ക്ര്യൂ അംഗങ്ങള്‍ ഇങ്ങനെ കാണുമ്പോള്‍ അതിശയപ്പെടുമെന്ന് ഉറപ്പാണ്. മനുഷ്യ ശരീരത്തിന് അതിന്റേതായ പരിമിതികളുണ്ട്. പക്ഷേ മനസ്സിന് അതില്ലെന്നും പൃഥ്വി കുറിച്ചു. ലോക്ക് ഡൗണില്‍ സഹ അഭിനേതാക്കളെ ക്ഷണിച്ചുകൊണ്ട് #TRAININGDONE എന്ന ഫിറ്റ്‌നസ്ചലഞ്ച് നടത്തിവരികയാണ് ദുല്‍ഖര്‍ സല്‍മാന്‍. ഇതിനായിരുന്നു പൃഥ്വിയുടെ മറുപടി.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പൃഥ്വിയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം

ആടുജീവിതത്തിന് വേണ്ടി, ശരീരം കാണിക്കുന്ന അവസാന രംഗം ചിത്രീകരിച്ചിട്ട് ഒരു മാസമായി. അവസാന ദിവസം, എന്റെ ഫാറ്റ് പേര്‍സെന്റേജ് അപകടകരമാംവിധം കുറവായിരുന്നു. ശേഷം ഒരുമാസം, ഭക്ഷണം, വിശ്രമം പരിശീലനം എന്നിവയിലൂടെയാണ് ഇങ്ങനെയായത്. ഒരു മാസം മുന്‍പ് വളരെ ദുര്‍ബലനായി എന്നെ കണ്ട ക്ര്യൂ അംഗങ്ങള്‍ ഇങ്ങനെ കാണുമ്പോള്‍ അതിശയപ്പെടുമെന്ന് ഉറപ്പാണ്. എന്റെ അവസ്ഥ തിരിച്ചറിഞ്ഞ്, സുഖം പ്രാപിക്കലിന് ആവശ്യമായ സമയം തന്ന് ആ ദിവസം ഷൂട്ട് ക്രമീകരിച്ചതിന് ട്രെയിനറും ന്യൂട്രീഷ്യനുമായ അജിത്ത് ബാബുവിനോടും ബ്ലെസി ചേട്ടനോടും നന്ദി രേഖപ്പെടുത്തുന്നു. ഓര്‍ക്കുക, മനുഷ്യ ശരീരത്തിന് അതിന്റേതായ പരിമിതികളുണ്ട്. പക്ഷേ മനസ്സിന് അതില്ല.

കഴിഞ്ഞദിവസമാണ് പൃഥ്വിയും ബ്ലെസിയും അടങ്ങുന്ന ആടുജീവിതം ടീം ജോര്‍ദാനില്‍ നിന്ന് കേരളത്തില്‍ തിരിച്ചെത്തിയത്. ഫോര്‍ട്ടുകൊച്ചിയില്‍ പണം കൊടുത്തുപയോഗിക്കുന്ന ക്വാറന്റൈന്‍ കേന്ദ്രത്തിലാണ് പൃഥ്വിയുള്ളത്.

Related Stories

No stories found.
logo
The Cue
www.thecue.in