'അതിഥിതൊഴിലാളികള്‍ക്കായി യാചിക്കാനും കടംവാങ്ങാനും തയ്യാര്‍'; പ്രകാശ് രാജ്

'അതിഥിതൊഴിലാളികള്‍ക്കായി യാചിക്കാനും കടംവാങ്ങാനും തയ്യാര്‍'; പ്രകാശ് രാജ്

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് പൂര്‍ണലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഏറെ ദുരിതത്തിലായത് വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിയ അതിഥി തൊഴിലാളികളാണ്. ജോലിയും, വരുമാനവും നിലച്ചതോടെ കാല്‍നടയായി സ്വന്തംദേശത്തേക്ക് മടങ്ങുന്നവര്‍ ഏറെ ചര്‍ച്ചയായിരുന്നു. സ്ത്രീകളും കുട്ടികളുമടക്കമുള്ളവരാണ് നൂറിലേറെ കിലോമീറ്ററുകള്‍ക്കപ്പുറത്തുള്ള സ്വന്തം ഗ്രാമങ്ങളിലേക്ക് യാത്രതിരിച്ചത്.

അതിഥി തൊഴിലാളികള്‍ക്ക് സഹായവുമായെത്തിയിരിക്കുകയാണ് നടന്‍ പ്രകാശ് രാജ് ഇപ്പോള്‍. അവര്‍ക്ക് തന്റെ ഫാം ഹൗസില്‍ താമസമൊരുക്കുകയും, നാട്ടിലേക്ക് പോകേണ്ടവര്‍ക്ക് അതിനുള്ള സഹായവും നടന്‍ ചെയ്ത് നല്‍കി. ദുരിതമനുഭവിക്കുന്ന ഇവരെ സഹായിക്കാന്‍ താന്‍ കടംവാങ്ങാനും യാചിക്കാനും വരെ തയ്യാറാണെന്നും പ്രകാശ് രാജ് പറയുന്നു.

'അതിഥിതൊഴിലാളികള്‍ക്കായി യാചിക്കാനും കടംവാങ്ങാനും തയ്യാര്‍'; പ്രകാശ് രാജ്
‘സമ്പാദ്യങ്ങള്‍ തീരുകയാണ്’, ദുരിതമനുഭവിക്കുന്നവരെ വായ്പയെടുത്തും സഹായിക്കുമെന്ന് പ്രകാശ് രാജ്

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'യാചിക്കാനും, കടം വാങ്ങാനും ഞാന്‍ തയ്യാറാണ്. വഴിയില്‍ കണ്ടുമുട്ടുന്നവര്‍ക്കൊപ്പം അത് പങ്കുവെക്കുന്നത് തുടരുകയും ചെയ്യും. അവര്‍ ചിലപ്പോള്‍ തിരിച്ച് തരില്ലായിരിക്കാം. പക്ഷെ വീടുകളിലെത്തുമ്പോള്‍ അവര്‍ പറയും, വഴിയില്‍ ഒരാളെ കണ്ടുമുട്ടിയെന്ന്, തിരിച്ചെത്താനുള്ള പ്രതീക്ഷയും ശക്തിയും അദ്ദേഹം നല്‍കിയെന്ന്.' പ്രകാശ് രാജ് ട്വിറ്ററില്‍ കുറിച്ചു.

ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി സജീവമാണ് പ്രകാശ് രാജ്. തന്റെ സമ്പാദ്യമെല്ലാം തീര്‍ന്നുവെങ്കിലും വായ്പയെടുത്തായാലും ആവശ്യക്കാരെ സഹായിക്കുമെന്നായിരുന്നു അദ്ദേഹം നേരത്തെ അറിയിച്ചത്. ആയിരത്തിലധികം കുടുംബങ്ങള്‍ക്ക് സഹായമെത്തിക്കുകയും, തന്റെ ഫാം ഹൗസില്‍ ആളുകള്‍ക്ക് താമസസൗകര്യമൊരുക്കുകയും ചെയ്തിരുന്നു. തന്റെ പ്രൊഡക്ഷന്‍ ഹൗസിലും ഫാം ഹൗസിലും വീട്ടിലും ജോലി ചെയ്യുന്നവര്‍ക്ക് പ്രകാശ് രാജ് മൂന്ന് മാസത്തെ ശമ്പളം മുന്‍കൂറായി നല്‍കിയിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in