ആടുജീവിതം വാദിറമില്‍ പാക്ക് അപ്പ്, കൊവിഡില്‍ ചിത്രീകരിച്ച മലയാള സിനിമ
caricature Artist: @n_i_b_in_arts91
Film News

ആടുജീവിതം വാദിറമില്‍ പാക്ക് അപ്പ്, കൊവിഡില്‍ ചിത്രീകരിച്ച മലയാള സിനിമ

THE CUE

THE CUE

ഇന്ത്യ കൊവിഡ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ ജോര്‍ദ്ദനിലെ വാദിറം മരുഭൂമിയില്‍ സമാന സാഹചര്യത്തിലായിരുന്നു പൃഥ്വിരാജും സംവിധായകന്‍ ബ്ലെസിയും സംഘവും. കുറച്ചുദിവസത്തേക്ക് മാത്രമുള്ള ഭക്ഷണവും അവശ്യവസ്തുക്കളുമായി കഴിഞ്ഞ 58 അംഗ ഷൂട്ടിംഗ് സംഘത്തെ തിരികെ നാട്ടിലെത്തിക്കണമെന്ന ആവശ്യവും തുടക്കത്തില്‍ ഉയര്‍ന്നു. എന്നാല്‍ തിയറ്ററുകളും സിനിമയും സ്തംഭനാവസ്ഥയിലെത്തിയിട്ട് എഴുപത് ദിവസത്തിലേക്കെത്തുമ്പോള്‍ ആടുജീവിതം വാദിറം മരുഭൂമിയില്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ് ബ്ലെസി. വാദിറമില്‍ സിനിമ പാക്കപ്പ് പറഞ്ഞതിന്റെ ചി്ത്രം അണിയറക്കാര്‍ പങ്കുവച്ചു.

ബെന്യാമിന്റെ പ്രശസ്ത നോവലായ ആടുജീവിതത്തിന്റെ ചലച്ചിത്രാവിഷ്‌കാരത്തിലെ നിര്‍ണായ രംഗങ്ങളാണ് വാദിറമില്‍ ചിത്രീകരിച്ചത്. ഒമാനി താരം ക്വാറന്റൈനിലായതും ജോര്‍ദനില്‍ ലോക്ക് ഡൗണ്‍ കര്‍ശനമായതും ഷൂട്ടിംഗിനെ ബാധിച്ചിരുന്നു. നായക കഥാപാത്രം നജീബിന്റെ ആടുകള്‍ക്കൊപ്പമുള്ള ദൈന്യജീവിതമാണ് ഇവിടെ ചിത്രീകരിച്ചത്. മൂന്ന് മാസം സിനിമകളൊഴിവാക്കി ആടുജീവിതത്തിനായി പൃഥ്വിരാജ് ശരീരം മെലിഞ്ഞിരുന്നു.

ഏ ആര്‍ റഹ്മാന്‍ ആണ് ആടുജീവിതത്തിന്റെ സംഗീത സംവിധായകന്‍. കെ യു മോഹനന്‍ ആണ് വാദിറം ഒഴികെയുള്ള ഷെഡ്യൂളുകള്‍ ചിത്രീകരിച്ചത്. മോഹന്‍ലാല്‍ ചിത്രം ബറോസ് പ്രീ പ്രൊഡക്ഷനിലേക്ക് കടന്നതിനെ തുടര്‍ന്ന് വാദിറം ഷെഡ്യൂള്‍ ചിത്രീകരിച്ചത് കെ.എസ് സുനില്‍ ആണ്. രതീഷ് അമ്പാട്ട് സംവിധാനം ചെയ്ത കമ്മാരസംഭവം ചിത്രീകരിച്ചതും സുനില്‍ ആയിരുന്നു. അമലാ പോള്‍ ആണ് ചിത്രത്തിലെ നായിക

കൊവിഡില്‍ ഹോളിവുഡില്‍ ഉള്‍പ്പെടെ സിനിമാ ചിത്രീകരണം നിലച്ചപ്പോള്‍ പൃഥ്വിരാജിന്റെ ആടുജീവിതം കൂടാതെ ജിബൂട്ടി എന്ന സിനിമയും ചിത്രീകരിച്ചിരുന്നു. ജിബൂട്ടിയെന്ന ആഫ്രിക്കന്‍ രാജ്യത്താണ് ഈ സിനിമ ചി്ത്രീകരിച്ചത്.

Caricature /Artist : Nibinraj PK (@n_i_b_in_arts91)

The Cue
www.thecue.in