റോബര്‍ട്ട് ഡി നീറോയും പ്രിയങ്ക ചോപ്രയും അടക്കമുള്ള പ്രമുഖ താരങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നു

റോബര്‍ട്ട് ഡി നീറോയും പ്രിയങ്ക ചോപ്രയും അടക്കമുള്ള പ്രമുഖ താരങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നു

ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നിയമസ്ഥാപനത്തില്‍ നിന്ന് പ്രമുഖരുടെ അടക്കം സ്വകാര്യവിവരങ്ങള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ട്. ഹാക്കര്‍മാര്‍ സൈബര്‍ ആക്രമണത്തിലൂടെയാണ് ഡാറ്റാ മോഷണം നടത്തിയത്. പ്രിയങ്ക ചോപ്ര, റോബര്‍ട്ട് ഡി നീറോ, മഡോണ, ലേഡി ഗാഗ, ബ്രൂസ് സ്പ്രിംഗ്സ്റ്റീന്‍ തുടങ്ങിയവരുടെ സ്വകാര്യ വിവരങ്ങളും ചോര്‍ന്നവയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കരാറുകളും, സ്വകര്യരേഖകളും, ഫോണ്‍ നമ്പറുകളും, ഇമെയില്‍ അഡ്രസുകളും അടക്കം 750 ജിബി ഡാറ്റയാണ് മോഷണം പോയത്. ഗ്രൂബ്മാന്‍ ഷെയര്‍ മീസെലാസ് ആന്റ് സാക്‌സ് എന്ന സ്ഥാപനം നിയമസംബന്ധിയായ കാര്യങ്ങള്‍ നിയന്ത്രിച്ചിരുന്ന താരങ്ങളുടെ വിവരമാണ് ചോര്‍ന്നത്. സ്ഥാപനത്തിന്റെ വെബ്‌സൈറ്റ് നിലവില്‍ ഓഫ്‌ലൈനാണ്, സ്ഥാപനവുമായി ബന്ധപ്പെട്ടവര്‍ ഇതുവരെ പരസ്യപ്രതികരണത്തിന് തയ്യാറായിട്ടില്ല.

നിക്കി മിനാജ്, ക്രിസ്റ്റീന അഗ്യുലേര, മരിയ കാരെ, ജെസീക്ക സിപ്‌സണ്‍, നവോമി, കാമ്പ്‌ബെല്‍, സ്‌പൈക് ലീ തുടങ്ങിയവരാണ് വിവരങ്ങള്‍ നഷ്ടപ്പെട്ടിരിക്കാന്‍ സാധ്യതയുള്ള മറ്റ് സെലബ്രിറ്റികള്‍. പ്രമുഖ അന്താരാഷ്ട്ര കമ്പനികളും സ്ഥാപനത്തിന്റെ ക്ലയിന്റ് ലിസ്റ്റിലുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. ഡിസ്‌കവറി, ഇഎംഐ മ്യൂസിക് ഗ്രൂപ്പ്, ഫെയ്‌സ്ബുക്ക് എച്ച്ബിഒ, ഐമാക്‌സ്, എംടിവി, എന്‍ബിഎ എന്റര്‍ടെയിന്‍മെന്റ്, പ്ലേബോയ് എന്റര്‍പ്രൈസസ്, സാംസങ് ഇലക്ട്രോണിക്‌സ്, സോണി കോര്‍പ് സ്‌പോട്ടിഫൈ, യൂണിവേഴ്‌സല്‍ മ്യൂസിക് ഗ്രൂപ്പ് ആന്റ് വൈസ് മീഡിയ ഗ്രൂപ്പ് തുടങ്ങിയ വന്‍കിട കമ്പനികളും ജിഎസ്എമ്മിന്റെ ക്ലയിന്റ് പട്ടികയിലുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in