'എന്റെ കുഞ്ഞുങ്ങളുടെ അമ്മയാകാന്‍ പോകുന്നവള്‍'; മാതൃദിനത്തില്‍ നയന്‍താരയ്ക്ക് വിഘ്‌നേശിന്റെ ആശംസ

'എന്റെ കുഞ്ഞുങ്ങളുടെ അമ്മയാകാന്‍ പോകുന്നവള്‍'; മാതൃദിനത്തില്‍ നയന്‍താരയ്ക്ക് വിഘ്‌നേശിന്റെ ആശംസ

മാതൃദിനത്തില്‍ സംവിധായകന്‍ വിഘ്‌നേശ് പങ്കുവെച്ച ഇന്‍സ്റ്റഗ്രാം പോസ്റ്റ് വൈറലായിരിക്കുകയാണ്. അമ്മയ്ക്കും, സഹോദരിക്കും, നയന്‍താരയുടെ അമ്മയ്ക്കും വിഘ്‌നേശ് മാതൃദിനാശംസകള്‍ നേര്‍ന്നിരുന്നു. ഭാവിയില്‍ തന്റെ കുഞ്ഞുങ്ങളുടെ അമ്മയാകാന്‍ പോകുന്നവള്‍ എന്ന കുറിപ്പുമായി നയന്‍ താരയുടെ ചിത്രവും വിഘ്‌നേശ് പോസ്റ്റ് ചെയ്തു.

'മാതൃദിനാശംസകള്‍ മിസിസ് കുര്യന്‍, നിങ്ങളുടെ മകളെ നിങ്ങള്‍ നന്നായി വളര്‍ത്തി. അമ്മയെ ഞങ്ങള്‍ ഒരുപാട് സ്‌നേഹിക്കുന്നു, താങ്ക്‌യൂ അമ്മൂ', നയന്‍താരയുടെ അമ്മയ്ക്ക് ആശംസകളുമായി വിഘ്‌നേശ് കുറിച്ചു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'ഭാവിയില്‍ എനിക്കുണ്ടാകാന്‍ പോകുന്ന കുട്ടികളുടെ അമ്മയുടെ കയ്യിലിരിക്കുന്ന കുട്ടിയുടെ അമ്മയ്ക്ക് ആശംസകള്‍', എന്ന കുറിപ്പോടെയാണ് ഒരു കുഞ്ഞിനെ കയ്യിലെടുത്ത് നില്‍ക്കുന്ന നയന്‍താരയുടെ ചിത്രം വിഘ്‌നേശ് പങ്കുവെച്ചത്.

നാനും റൗഡി താന്‍ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വെച്ചാണ് നയന്‍താരയും വിഘ്‌നേശും പ്രണയത്തിലാകുന്നത്. വിഘ്‌നേശ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു ഇത്.

Related Stories

The Cue
www.thecue.in