മീശ പിരിച്ച് സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ സുരേഷ് ഗോപി, കാവല്‍ രണ്ടാം ഗെറ്റപ്പ് എന്ന് സൂചന

മീശ പിരിച്ച് സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ സുരേഷ് ഗോപി, കാവല്‍ രണ്ടാം ഗെറ്റപ്പ് എന്ന് സൂചന

പതിനാല് ഗായകരുടെ ആലാപനത്തില്‍ സുരേഷ് ഗോപി അഭിനയിച്ച കായങ്ങള്‍ നൂറ് എന്ന മ്യൂസിക് വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. വീഡിയോയിലെ സുരേഷ് ഗോപിയുടെ പുതിയ ഗെറ്റപ്പാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. നിഥിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന കാവല്‍ എന്ന സിനിമയിലെ നായക കഥാപാത്രത്തിന്റെ സെക്കന്‍ഡ് ഗെറ്റപ്പ് ആണ് നരച്ച താടിയും പിരിച്ച മീശയുമുള്ള ലുക്ക് എന്നാണ് സൂചന.

കായങ്ങള്‍ നൂറ്, അരുണ്‍ ഗോപനാണ് സംവിധാനം ചെയ്തിരിക്കുന്നത്. കെ.എസ് ചിത്ര, മധു ബാലകൃഷ്ണന്‍, സത്യപ്രകാശ് ധര്‍മര്‍, സയനോരാ ഫിലിപ്പ്, സിതാര കൃഷ്ണകുമാര്‍, നജിം അര്‍ഷാദ്, ഹരിഷ് ശിവരാമകൃഷ്ണന്‍, മൃദുലാ വാര്യര്‍ തുടങ്ങിയവരാണ് ഗായകര്‍.

കാവല്‍ എന്ന് പേരിട്ടിരിക്കുന്ന സിനിമയില്‍ ഹൈറേഞ്ചിലെ ശക്തനായ കഥാപാത്രമായാണ് സുരേഷ് ഗോപി. 'സത്യം തെളിയുന്നതുവരെ, കുടുംബത്തിനും, നിങ്ങള്‍ക്കും കാവലായി ഞാനും, എനിക്ക് കാവലായി ദൈവവും ഉണ്ട്.' എന്നാണ് സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഷെയര്‍ ചെയ്ത് സുരേഷ് ഗോപി നല്‍കിയിരിക്കുന്ന തലവാചകം.

നിഥിന്‍ രണ്‍ജി പണിക്കര്‍ തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. നേരത്തെ സുരേഷ് ഗോപിയെ നായകനാക്കി ലേലം 2 സംവിധാനം ചെയ്യുമെന്നാണ് പ്രഖ്യാപിച്ചതെങ്കിലും തിരക്കഥ വൈകുന്നതിനാല്‍ മറ്റൊരു സിനിമയിലേക്ക് നിഥിന്‍ രണ്‍ജി പണിക്കര്‍ കടക്കുകയായിരുന്നു. ചിത്രത്തില്‍ രണ്ട് വേറിട്ട ഗെറ്റപ്പുകളിലാണ് സുരേഷ് ഗോപി. രണ്ട് കാലഘട്ടത്തിന്റെ പശ്ചാത്തലത്തിലാണ് സിനിമ. ലാല്‍ സുരേഷ് ഗോപിക്കൊപ്പം പ്രധാന റോളിലുണ്ട്.

സയാ ഡേവിഡ്, ഐ എം വിജയന്‍,പത്മരാജ് രതീഷ്,സുജിത് ശങ്കര്‍,സന്തോഷ് കീഴാറ്റൂര്‍,കിച്ചു ടെല്ലസ്,ബിനു പപ്പു,മോഹന്‍ ജോസ്,കണ്ണന്‍ രാജന്‍ പി ദേവ്,മുരുകന്‍,മുത്തുമണി തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.നിഖില്‍ എസ് പ്രവീണായിരിക്കും ഛായാഗ്രഹണം. രഞ്ജിന്‍ രാജ് സംഗീതം നിര്‍വഹിക്കും.

മീശ പിരിച്ച് സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ സുരേഷ് ഗോപി, കാവല്‍ രണ്ടാം ഗെറ്റപ്പ് എന്ന് സൂചന
നായകന് ശേഷം വിളിച്ചത് അമല്‍ നീരദ്, അഭിനയം നിര്‍ത്തി തിരിച്ചുപോകാന്‍ തീരുമാനിച്ചിരുന്നു: ചെമ്പന്‍ വിനോദ് ജോസ് അഭിമുഖം

2015 ല്‍ പുറത്തിറങ്ങിയ 'മൈ ഗോഡ്' ഐ, 2019ല്‍ തമിഴ് ചിത്രം തമിഴരസന്‍ ,2020ല്‍ വരനെ ആവശ്യമുണ്ട്എന്നീ ചിത്രങ്ങളാണ് സുരേഷ് ഗോപിയുടേതായി റിലീസ് ചെയ്തത്. ഇതിനിടെ ടെലിവിഷന്‍ പ്രോഗ്രാമുകളിലും രാഷ്ട്രീയത്തിലും താരം സജീവമായിരുന്നു.

‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in