'പച്ചവെളിച്ചം' കണ്ട് തിയറ്ററില്‍ നിന്നിറങ്ങി ഓടി, സിനിമയില്‍ പ്രേതമുണ്ടെങ്കില്‍ എബ്രിഡ് ഷൈന്‍ ആ വഴിക്കില്ല

'പച്ചവെളിച്ചം' കണ്ട് തിയറ്ററില്‍ നിന്നിറങ്ങി ഓടി, സിനിമയില്‍ പ്രേതമുണ്ടെങ്കില്‍ എബ്രിഡ് ഷൈന്‍ ആ വഴിക്കില്ല

പച്ചവെളിച്ചം സിനിമ കണ്ട് ഭയന്ന് തിയറ്ററില്‍ നിന്ന് ഇറങ്ങി ഓടിയിരുന്നുവെന്ന് സംവിധായകന്‍ എബ്രിഡ് ഷൈന്‍. പ്രേത സിനിമകള്‍ കാണാന്‍ പിന്നീട് എല്ലാ കാലവും ഭയമായിരുന്നുവെന്നും ഷൈന്‍. രാംഗോപാല്‍വര്‍മ്മയുടെ 'ഭൂത്' എന്ന സിനിമയും മുഴുവന്‍ കണ്ടിട്ടില്ല . പ്രേതത്തോടുള്ള പേടി കൊണ്ട് ഒരു കാരണവശാലും പ്രേതപ്പടം കാണാന്‍ പോകാതെയായി .

ഏബ്രിഡ് ഷൈന്‍ എഴുതിയത്

പച്ചവെളിച്ചം എന്ന സിനിമ കണ്ടിട്ടുണ്ടോ ? ചെറുപ്പത്തില്‍ കണ്ടതാണ് , കഥ ഒന്നും ഓര്‍മയില്ല . സംഭവം പ്രേതപ്പടമായിരുന്നു. ഒന്നും നോക്കിയില്ല ഇറങ്ങി ഓടി . ശ്രീകൃഷ്ണ പരുന്തും , വീണ്ടും ലിസയും മുഴുവന്‍ കാണാനുള്ള ധൈര്യം ഉണ്ടായിരുന്നില്ല . 'ശ്രീകൃഷ്ണപ്പരുന്തിലെ' നിലാവിന്റെ പൂങ്കാവില്‍ ' എന്ന ഗാനം ഇപ്പോഴും രാത്രിയില്‍ കേള്‍ക്കാറില്ല . മണിച്ചിത്രത്താഴ് സെക്കന്റ് ഷോ കണ്ടു കഴിഞ്ഞ് കൂട്ടുകാരന്‍ റോജി ആണ് സൈക്കിളില്‍ എന്നെ വീട്ടില്‍ കൊണ്ടാക്കിയത് . പിന്നെ കുളിമുറിയില്‍ കേറാന്‍ പേടിയായിരുന്നു കുറച്ചുദിവസം . രാംഗോപാല്‍വര്‍മ്മയുടെ 'ഭൂത്' എന്ന സിനിമയും മുഴുവന്‍ കണ്ടിട്ടില്ല . പ്രേതത്തോടുള്ള പേടി കൊണ്ട് ഒരു കാരണവശാലും പ്രേതപ്പടം കാണാന്‍ പോകാതെയായി .

അങ്ങനെ വര്‍ഷങ്ങള്‍ കഴിഞ്ഞു സംവിധായകനായി ,1983 കഴിഞ്ഞു . എല്ലാം ക്യാമറ ട്രിക് ആണെന്ന് മനസിലായി . 'ആക്ഷന്‍ ഹീറോ ബിജുന്റെ ' പ്രീപ്രൊഡക്ഷന്‍ നടക്കുന്നു .അതുവരെ ഇറങ്ങിയ കണ്ടതും കാണാത്തതുമായ എല്ലാ പോലീസ് പടങ്ങളും കാണാന്‍ തുടങ്ങി . വീട് വാടകക്ക് എടുത്ത് പടം കാണാലോടു കാണല്‍ . ആ ഇടക്ക് ആമിര്‍ ഖാന്‍ പോലീസ്‌കാരനായ ഒരു പടമിറങ്ങി . അതിന്റെ സി ഡി വാങ്ങി . അത് കണ്ടേക്കാം എന്നോര്‍ത്ത് കണ്ടുതുടങ്ങി . ആമിര്‍ ഖാന്‍ , നവാസുദ്ധീന്‍ സിദ്ദീഖി , കരീന കപൂര്‍ , റാണി മുഖര്‍ജി എന്നിവര്‍ സ്‌ക്രീനില്‍ നിറഞ്ഞാടുന്നു . ക്ലൈമാക്‌സ് ആയപ്പോള്‍ പാതിരാത്രി ആയി . പെട്ടെന്നൊരു ഞെട്ടല്‍ . അകവാള് വെട്ടി . അത്രയും നേരം കണ്ടോണ്ടിരുന്ന കരീന കപൂര്‍ പ്രേതമായിരുന്നു . എന്തായാലും രാത്രി ലൈറ്റ് അണക്കാതെ ഉറങ്ങി .

ഒരു ദിവസം എന്തോ കാര്യത്തിനു ജയസൂര്യയോട് സംസാരിക്കുമ്പോള്‍ ചോദിച്ചു , എടാ നീ എന്റെ പുതിയ പടം കണ്ടോ .. ഞാന്‍ ഒന്നും മിണ്ടിയില്ല .. എന്ത് പറയാനാ പടത്തിന്റെ പേരുതന്നെ അങ്ങനെയല്ലേ 'പ്രേതം'.

മൂന്ന് നാലു ദിവസം മുന്നേ ഒരു പയ്യന്‍ വിളിച്ചു പുതിയ സിനിമക്ക് പറ്റിയ കഥ ഉണ്ട് , മെയില്‍ ചെയ്യട്ടെ .. എന്ത് ടൈപ്പ് കഥ ആണെന്ന് ചോദിച്ചപ്പോള്‍ അവന്‍ പറഞ്ഞു .. 'ഹൊറര്‍' . മെയില്‍ വന്നിട്ടുണ്ട് പകല്‍ എപ്പോഴെങ്കിലും ഇരുന്ന് വായിക്കണം .

Related Stories

No stories found.
logo
The Cue
www.thecue.in