ലോക്ക് ഡൗണ്‍ കാലത്ത് അമേരിക്കക്കാര്‍ ഏറ്റവും അധികം കണ്ടത് ഈ ആമിര്‍ ഖാന്‍ സിനിമ

ലോക്ക് ഡൗണ്‍ കാലത്ത് അമേരിക്കക്കാര്‍ ഏറ്റവും അധികം കണ്ടത് ഈ ആമിര്‍ ഖാന്‍ സിനിമ

കൊവിഡ് പശ്ചാത്തലത്തില്‍ ലോകത്തെ ഭൂരിഭാഗം രാജ്യങ്ങളിലും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. സിനിമ കാണലും, വായനയും, പാചക പരീക്ഷണവുമൊക്കെയായാണ് ഭൂരിഭാഗം ആളുകളും ലോക്ക് ഡൗണ്‍ കാലത്തെ തള്ളി നീക്കുന്നത്. കൊവിഡ് കാലത്ത് അമേരിക്കക്കാര്‍ ഏറ്റവുമധികം കണ്ട ചിത്രം ഏതെന്ന റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. രാജ്കുമാര്‍ ഹിരാനി-ആമിര്‍ ഖാന്‍ ചിത്രം ത്രീ ഇഡിയറ്റ്‌സാണ് കഴിഞ്ഞ ആഴ്ച അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ തവണ കണ്ട സിനിമയെന്നാണ് റിപ്പോര്‍ട്ട്.

ചിത്രത്തിന് ഇന്ത്യയില്‍ മാത്രമല്ല ആരാധകരുള്ളത് എന്ന് വ്യക്തമാക്കുന്നതാണ് പുതിയ റിപ്പോര്‍ട്ടുകള്‍. 2009ല്‍ റിലീസ് ചെയ്ത ചിത്രം ബോക്‌സ് ഓഫീസ് റെക്കേര്‍ഡുകള്‍ തകര്‍ത്തുവെന്ന് മാത്രമല്ല, പതിറ്റാണ്ടിനിപ്പുറവും ചിത്രം നേടിയ സ്വീകാര്യതയില്‍ ഒട്ടും കുറവ് വന്നിട്ടുമില്ല. എന്‍ജിനീയറിങ് കോളേജിലെ മൂന്ന് വിദ്യാര്‍ത്ഥികളുടെ കഥ പറയുന്ന ചിത്രത്തില്‍ ആമിര്‍ഖാനൊപ്പം മാധവന്‍, ശര്‍മ്മന്‍ ജോഷി, കരീന കപൂര്‍, ബോമന്‍ ഇറാനി തുടങ്ങിയവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഒരു പതിറ്റാണ്ട് മുമ്പ് ഞങ്ങള്‍ സ്‌നേഹം കൊണ്ടുണ്ടാക്കിയ ചിത്രം ഇപ്പോഴും ഹൃദയങ്ങളില്‍ ഇടം നേടുന്നുവെന്നതും, അത്രയും സ്‌നേഹം തിരികെ തരുന്നുവെന്നതും വളരെ സന്തോഷമുണ്ടാക്കുന്ന ഒന്നാണെന്നായിരുന്നു വാര്‍ത്ത പങ്കുവെച്ച് രാജ്കുമാര്‍ ഹിരാനി ട്വീറ്റ് ചെയ്തത്. നടന്‍ മാധവനും ഈ വാര്‍ത്ത ട്വീറ്റ് ചെയ്തിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in