മാഫിയാ പിടിയിലാണ് മലയാളസിനിമയെന്ന് പരസ്യമായി പറഞ്ഞ തിലകനല്ലേ ശരിക്കും ഹീറോ എന്ന് ഷമ്മി തിലകന്‍

മാഫിയാ പിടിയിലാണ് മലയാളസിനിമയെന്ന് പരസ്യമായി പറഞ്ഞ തിലകനല്ലേ ശരിക്കും ഹീറോ എന്ന് ഷമ്മി തിലകന്‍

താരസംഘടനയായ അമ്മയുടെ നേതൃത്വത്തിലെ ഒരു വിഭാഗത്തെ പരസ്യമായി വിമര്‍ശിച്ചും സൂപ്പര്‍താരങ്ങള്‍ക്കെതിരെയും നടന്‍ ഷമ്മി തിലകന്‍ അടുത്തിടെ വിമര്‍ശനമുയര്‍ത്തിയിരുന്നു. മലയാള സിനിമയെ നിയന്ത്രിക്കുന്നത് നടന്മാര്‍സംവിധായകര്‍ നിര്‍മ്മാതാക്കള്‍ എന്നിവരുള്‍പ്പെട്ട 15പേരുടെ ലോബി ആണെന്ന് ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പരിഗണിച്ചാല്‍ മാഫിയാ സംഘങ്ങളുടെ പിടിയിലാണ് മലയാളസിനിമ എന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പേ തന്നെ പരസ്യമായി പറഞ്ഞ തിലകനല്ലേ ശരിക്കും ഹീറോ എന്ന് ഷമ്മി തിലകന്‍. അച്ഛനാണച്ഛാ ശരിയായ ഹീറോ എന്നും ഷമ്മി എഴുതുന്നു.

ഷമ്മി തിലകന്റെ കുറിപ്പ്

മലയാള സിനിമയെ നിയന്ത്രിക്കുന്നത് നടന്മാര്‍സംവിധായകര്‍ നിര്‍മ്മാതാക്കള്‍ എന്നിവരുള്‍പ്പെട്ട 15പേരുടെ ലോബി ആണെന്ന് ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട്.

ഇവരില്‍ ഒരാള്‍ മാത്രം തീരുമാനിച്ചാല്‍ പോലും അവര്‍ക്ക് ഇഷ്ടമില്ലാത്ത ആരെയും എന്നന്നേയ്ക്കുമായി ഈ രംഗത്ത് നിന്ന് ഇല്ലാതാക്കാന്‍ കഴിയുമെന്നും..; അവസരങ്ങള്‍ക്കായി കിടപ്പറയടക്കം പങ്കിടാനുള്ള ആവശ്യം പുരുഷന്‍മാര്‍ മുന്നോട്ട് വെയ്ക്കുന്നുവെന്നും..; സിനിമയില്‍ അപ്രഖ്യാപിത വിലക്ക് നിലവിലുണ്ടെന്നും, പല നടിമാരും പല നടന്മാരും ലോബിയുടെ അപ്രഖ്യാപിത വിലക്ക് നേരിടേണ്ടി വരുന്നുവെന്നും, പ്രമുഖരായ നടിമാര്‍ക്കും നടന്‍മാര്‍ക്കും ഇപ്പോഴും വിലക്കുണ്ട് എന്നും..; നടിമാര്‍ വസ്ത്രം മാറുന്നത് ക്യാമറയില്‍ പകര്‍ത്തി പ്രചരിപ്പിക്കുന്നത് പതിവാണെന്നും, ഇത്തരം ദൃശ്യങ്ങള്‍ കൈവശം വെച്ച് ഭീഷണിപ്പെടുത്തുന്നത് ലോബിയുടെ രീതിയാണെന്നും, അവര്‍ക്ക് ഇഷ്ടമില്ലാതെ പെരുമാറിയാല്‍ സൈബര്‍ ആക്രമണം നടത്താറുണ്ടെന്നും, ഇവര്‍ക്ക് വിധേയരായി പ്രവര്‍ത്തിച്ചാല്‍ മാത്രമേ നിലനില്‍പ്പുളളൂ എന്ന സ്ഥിതിയാണ് നിലവിലുള്ളത് എന്നും മറ്റും റിപ്പോര്‍ട്ടില്‍ പറയുന്നു..!

ഇത് തന്നെയല്ലേ കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയുടെ വിധിന്യായത്തില്‍, #തങ്ങളുടെ_ഇഷ്ടത്തിനും_ഇംഗിതത്തിനും_താളത്തിനും_തുള്ളാത്തവര്‍ക്ക്_ബുദ്ധിമുട്ടുകള്‍_ഉണ്ടാക്കുന്നു എന്ന്

പറഞ്ഞിരിക്കുന്നത്..? (copy attached)

ഇത് തന്നെയല്ലേ അമ്മ സംഘടനാ ഭാരവാഹികളുടെ ലീക്കായ വാട്ട്‌സ്ആപ്പ് സന്ദേശത്തില്‍, പറയുന്ന സൂപ്പര്‍ബോഡി..? ( https://youtu.be/2g5NpRPDYTw )

അഭിപ്രായം പറഞ്ഞാലുടനെ വെട്ടിനിരത്തുക, വാളോങ്ങുക, തുടങ്ങിയ ജനാധിപത്യ വിരുദ്ധ സമീപനങ്ങള്‍ കൈക്കൊള്ളുവാന്‍ സംഘടന മൂന്നാംകിട രാഷ്ട്രീയ പാര്‍ട്ടിയല്ലെന്ന് അവര്‍ പറഞ്ഞതും ഇവരെ ഉദ്ദേശിച്ച് തന്നെയല്ലേ..?

അങ്ങനെയെങ്കില്‍..; മാഫിയാ_സംഘങ്ങളുടെ_പിടിയിലാണ്_മലയാളസിനിമ എന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പേ തന്നെ പരസ്യമായി പറഞ്ഞ തിലകനല്ലേ ശരിക്കും ഹീറോ..?!അതെ...അച്ഛനാണച്ഛാ_ശരിയായ_ഹീറോ..

#മലയാള_സിനിമയെ_നിയന്ത്രിക്കുന്നത്_നടന്മാർ_സംവിധായകർ_നിർമ്മാതാക്കൾ_എന്നിവരുൾപ്പെട്ട_15പേരുടെ_ലോബി ആണെന്ന് ജസ്റ്റിസ് ഹേമ...

Posted by Shammy Thilakan on Sunday, April 26, 2020

Related Stories

The Cue
www.thecue.in