സൂര്യക്ക് പിന്നാലെ തിയറ്റര്‍ റിലീസ് ഒഴിവാക്കി അക്ഷയ്കുമാര്‍,ലക്ഷ്മി ബോംബ് പ്രിമിയര്‍ ഹോട്ട്‌സ്റ്റാറില്‍?

സൂര്യക്ക് പിന്നാലെ തിയറ്റര്‍ റിലീസ് ഒഴിവാക്കി അക്ഷയ്കുമാര്‍,ലക്ഷ്മി ബോംബ് പ്രിമിയര്‍ ഹോട്ട്‌സ്റ്റാറില്‍?

കൊവിഡ് വ്യാപനത്തെ തുടര്‍ന്നുള്ള ലോക്ക് ഡൗണ്‍ ചലച്ചിത്ര വ്യവസായത്തെ സ്തംഭനാവസ്ഥയിലാക്കിയപ്പോള്‍ തിയറ്ററുകള്‍ക്ക് പകരം ഡിജിറ്റല്‍ പ്രിമിയറിന് തയ്യാറെടുത്ത് ബോളിവുഡും. സൂര്യ നിര്‍മ്മിച്ച് ജ്യോതിക നായികയായ തമിഴ് ചിത്രം 'പൊന്‍മകള്‍ വന്താല്‍' തിയറ്റര്‍ റിലീസ് ഒഴിവാക്കി ആമസോണ്‍ പ്രൈമില്‍ മെയ് ആദ്യവാരം റിലീസ് തീരുമാനിച്ചിരുന്നു. സൂര്യയുടെ സിനിമകള്‍ക്ക് തിയറ്റര്‍ വിലക്ക് ഏര്‍പ്പെടുത്തിയാണ് തമിഴ്‌നാട്ടിലെ തിയറ്ററുടമകള്‍ ഇതിനോട് പ്രതികരിച്ചത്. ഇപ്പോള്‍ ബോളിവുഡ് സൂപ്പര്‍താരം അക്ഷയ്കുമാര്‍ പുതിയ ഹൊറര്‍ ചിത്രം ലക്ഷ്മി ബോംബ് ഡിജിറ്റല്‍ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യാന്‍ ഒരുങ്ങുകയാണ്. റിലീസ് വൈകുന്നത് മൂലമുള്ള നഷ്ടം ഒഴിവാക്കാനാണ് തീരുമാനം.

കാഞ്ചനയുടെ ബോളിവുഡ് റീമേക്ക് ആയ 'ലക്ഷ്മി ബോംബ്' രാഘവ ലോറന്‍സ് തന്നെയാണ് ബോളിവുഡിലും സംവിധാനം ചെയ്തിരിക്കുന്നത്. മേയ് 22നാണ് റിലീസ് നിശ്ചയിച്ചിരുന്നത്. ലോക്ക് ഡൗണും കൊവിഡ് പ്രതിസന്ധിയും മേയ് കഴിഞ്ഞു തുടരുകയാണെങ്കില്‍ ചിത്രം ജൂണില്‍ ഒ.ടി.ടി പ്ലാറ്റ്‌ഫോം റിലീസ് ആലോചിക്കാനാണ് തീരുമാനം.

സൂര്യക്ക് പിന്നാലെ തിയറ്റര്‍ റിലീസ് ഒഴിവാക്കി അക്ഷയ്കുമാര്‍,ലക്ഷ്മി ബോംബ് പ്രിമിയര്‍ ഹോട്ട്‌സ്റ്റാറില്‍?
സൂര്യയുടെ ഒരു സിനിമയും ഇനി തിയറ്റര്‍ കാണില്ല, കടുത്ത തീരുമാനവുമായി തമിഴ്‌നാട്ടിലെ തിയറ്ററുടമകള്‍

ചിത്രീകരണം തുടങ്ങാനും തിയറ്ററുകള്‍ തുറക്കാനും ഇനിയും മൂന്നോ നാലോ മാസം വേണ്ടിവരുമെന്നാണ് ചലച്ചിത്ര മേഖലയുടെ വിലയിരുത്തല്‍. സെപ്തംബറോടെ മാത്രമേ ചലച്ചിത്ര മേഖലയുടെ പ്രവര്‍ത്തനം പുനരാരംഭിക്കാനാകൂ എന്നാണ് നിലവിലെ പ്രതീക്ഷയെന്ന് തമിഴ് ചലച്ചിത്ര സംഘടന ഫെപ്‌സി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഡിസ്‌നി-ഹോട്ട് സ്റ്റാര്‍ വേള്‍ഡ് വൈഡ് പ്രിമിയറിനായി അക്ഷയ്കുമാറിനെ സമീപിച്ചെന്നാണ് സൂചന. നിര്‍മ്മാതാക്കള്‍ക്ക് നഷ്ടം ഒഴിവാക്കാന്‍ ഡിജിറ്റല്‍ റിലീസ് ചെയ്യുമെന്നാണ് അക്ഷയ്കുമാറിനോട് അടുത്ത കേന്ദ്രങ്ങള്‍ പ്രതികരിച്ചിരിക്കുന്നത്.

സൂര്യക്ക് പിന്നാലെ തിയറ്റര്‍ റിലീസ് ഒഴിവാക്കി അക്ഷയ്കുമാര്‍,ലക്ഷ്മി ബോംബ് പ്രിമിയര്‍ ഹോട്ട്‌സ്റ്റാറില്‍?
ലൈംഗിക പീഡന പരാതി വ്യാജമെന്ന് കമല്‍, പിന്നില്‍ അക്കാദമിയില്‍ നിന്ന് പുറത്തായ ഉദ്യോഗസ്ഥന്‍

സിനിമയുടെ എഡിറ്റിംഗ്, മിക്‌സിംഗ്. വിഎഫ്എക്‌സ് ജോലികള്‍ സാങ്കേതിക പ്രവര്‍ത്തകര്‍ വീടുകളില്‍ പൂര്‍ത്തിയാക്കുന്നുണ്ടെന്നാണ് വിവരം. ട്രാന്‍സ്‌ജെന്‍ഡര്‍ പ്രേതമായാണ് അക്ഷയ്കുമാര്‍ കഥാപാത്രം.

Related Stories

No stories found.
logo
The Cue
www.thecue.in