ദുരിതാശ്വാസനിധിയിലേക്ക് നല്‍കിയ സംഭവനയെ ചൊല്ലി തര്‍ക്കം; രജനീകാന്ത് ആരാധകന്‍ വിജയ് ആരാധകനെ കൊലപ്പെടുത്തി

ദുരിതാശ്വാസനിധിയിലേക്ക് നല്‍കിയ സംഭവനയെ ചൊല്ലി തര്‍ക്കം; രജനീകാന്ത് ആരാധകന്‍ വിജയ് ആരാധകനെ കൊലപ്പെടുത്തി

കൊവിഡ് ദുരിതാശ്വാസനിധിയിലേക്ക് താരങ്ങള്‍ നല്‍കിയ സംഭാവനയെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഒരാള്‍ കൊല്ലപ്പെട്ടു. വിജയ് ആരാധകനായ പോണ്ടിച്ചേരി മരക്കാനം സ്വദേശി യുവരാജ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ രജനീകാന്ത് ആരാധകനായ ദിനേശ് ബാബുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കൊവിഡ് പ്രതിരോധത്തിനായി ഏറ്റവും കൂടുതല്‍ തുക നല്‍കിയത് തങ്ങളുടെ ഇഷ്ടതാരമാണെന്ന തര്‍ക്കമാണ് അടിപിടിയിലേക്കും കൊലപാതകത്തിലും കലാശിച്ചത്. ഇവര്‍ അയല്‍വാസികളും സുഹൃത്തുക്കളുമാണെന്ന് പൊലീസ് പറഞ്ഞു.

തര്‍ക്കത്തിനിടെ ദിനേഷ് യുവരാജിനെ തള്ളി താഴെയിടുകയായിരുന്നുവെന്നും, ആക്രമണത്തില്‍ യുവരാജ് തല്‍ക്ഷണം കൊല്ലപ്പെട്ടുവെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു. യുവരാജിനെ ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് പോണ്ടിച്ചേരി കാലാപ്പേട്ടിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Related Stories

No stories found.
logo
The Cue
www.thecue.in