പൃഥ്വിയുടെ റോളില്‍ തെലുങ്കില്‍ അല്ലു അര്‍ജുന്‍ അല്ല, ലൂസിഫര്‍ തെലുങ്കിലെത്തുമ്പോള്‍ വലിയ മാറ്റങ്ങള്‍ 

പൃഥ്വിയുടെ റോളില്‍ തെലുങ്കില്‍ അല്ലു അര്‍ജുന്‍ അല്ല, ലൂസിഫര്‍ തെലുങ്കിലെത്തുമ്പോള്‍ വലിയ മാറ്റങ്ങള്‍ 

ചിരഞ്ജീവി നായകനായെത്തുന്ന ലൂസിഫറിന്റെ തെലുങ്ക് പതിപ്പില്‍ അല്ലു അര്‍ജുന്‍ ഉണ്ടാകില്ലെന്ന് റിപ്പോര്‍ട്ട്. മലയാളത്തില്‍ മോഹന്‍ലാല്‍ പ്രധാനകഥാപാത്രമായെത്തിയ ചിത്രത്തില്‍ സംവിധായകനായ പൃഥ്വിരാജും അതിഥി വേഷത്തില്‍ എത്തിയിരുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഈ വേഷം തെലുങ്കില്‍ അല്ലു അര്‍ജുനാകും ചെയ്യുകയെന്ന അഭ്യൂഹങ്ങള്‍ തള്ളിയാണ് ഇപ്പോള്‍ താരത്തോട് അടുത്ത വൃത്തങ്ങള്‍ രംഗത്തെത്തിയിരിക്കുന്നത്. അല്ലു അര്‍ജുന്‍ അതിഥി താരമായെത്തുമെന്ന വാര്‍ത്ത തെറ്റാണെന്നും ട്വീറ്റില്‍ വ്യക്തമാക്കുന്നുണ്ട്.

അതേസമയം ലൂസിഫര്‍ തെലുങ്കിലെത്തുമ്പോള്‍ ചിത്രത്തില്‍ വലിയ മാറ്റങ്ങളുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. സഹോയുടെ സംവിധായകന്‍ സൂജീതാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സുജീത് ചിത്രത്തിന്റെ സ്‌ക്രിപ്റ്റുമായി ബന്ധപ്പെട്ട ജോലികളിലാണെന്ന് ചിരഞ്ജീവി കഴിഞ്ഞ ദിവസം ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

പൃഥ്വിയുടെ റോളില്‍ തെലുങ്കില്‍ അല്ലു അര്‍ജുന്‍ അല്ല, ലൂസിഫര്‍ തെലുങ്കിലെത്തുമ്പോള്‍ വലിയ മാറ്റങ്ങള്‍ 
ഞാന്‍ ചെയ്ത റീമേക്കുകള്‍ ഒറിജിനലിനെക്കാള്‍ മികച്ചതായിരുന്നു, ലൂസിഫറിനെക്കുറിച്ച് ചിരഞ്ജീവി 

തെലുങ്ക് പതിപ്പിലെത്തുമ്പോള്‍ ബിഗ് ബജറ്റ് പൊളിറ്റിക്കല്‍ ത്രില്ലര്‍ എന്ന നിലയില്‍ ആന്ധ്രാ-തെലങ്കാന രാഷ്ട്രീയ പശ്ചാത്തലം കൂടി ഉള്‍ക്കൊള്ളിക്കുന്ന സിനിമയായി ലൂസിഫര്‍ മാറുമെന്നാണ് സൂചനകള്‍. ചിത്രത്തില്‍ രാം ചരണ്‍ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുമെന്നും റിപ്പോര്‍ട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in