മരടിനായി തോക്കെടുത്ത് അനൂപ് മേനോന്‍, ഫ്‌ളാറ്റ് പൊളിക്കല്‍ പ്രമേയമാക്കി കണ്ണന്‍ താമരക്കുളം

മരടിനായി തോക്കെടുത്ത് അനൂപ് മേനോന്‍, ഫ്‌ളാറ്റ് പൊളിക്കല്‍ പ്രമേയമാക്കി കണ്ണന്‍ താമരക്കുളം

മരട് ഫ്‌ളാറ്റ് പൊളിക്കല്‍ പ്രമേയമാകുന്ന ക്രൈം ഡ്രാമ മരട് 357 ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവന്നു. ജയറാം നായകനായ പട്ടാഭിരാമന്‍ എന്ന സിനിമയ്ക്ക് ശേഷം കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ചിത്രവുമാണ്.

ഫ്‌ളാറ്റുകളുടെ പശ്ചാത്തലത്തില്‍ അനൂപ് മേനോന്‍ തോക്കേന്തി നില്‍ക്കുന്നതാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍. അനൂപ് മേനോനെ കൂടാതെ ധര്‍മജന്‍, മനോജ് കെ ജയന്‍, ബൈജു സന്തോഷ്, സാജില്‍ സുദര്‍ശന്‍, സെന്തില്‍ കൃഷ്ണ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ഷീലു എബ്രഹാം, നൂറിന്‍ ഷെറീഫ് എന്നിവരാണ് നായികമാര്‍. കൂടാതെ സുധീഷ് , ഹരീഷ് കണാരന്‍, കൈലാഷ്, ശ്രീജിത്ത് രവി, ജയന്‍ ചേര്‍ത്തല, ജയകൃഷ്ണന്‍, ബഷീര്‍, പടന്നയില്‍, മുഹമ്മദ് ഫൈസല്‍, കൃഷ്ണ , മനുരാജ്, അനില്‍ പ്രഭാകര്‍, വിഷ്ണു, കലാഭവന്‍ ഫനീഫ്, ശരണ്‍, പോള്‍ താടിക്കാരന്‍, അഞ്ചലി, സരയൂ, ശോഭ സിംഗ്, തുടങ്ങിയവരും സിനിമയിലുണ്ട്.

അബാം മൂവീസിന്റെ ബാനറില്‍ അബ്രഹാം മാത്യുവും സ്വര്‍ണ്ണലയ സിനിമാസിന്റെ ബാനറില്‍ സുദര്‍ശനന്‍ കാഞ്ഞിരക്കുളവും ചേര്‍ന്നാണ് നിര്‍മ്മാണം.തിരക്കഥ ദിനേശ് പള്ളത്താണ്. രവിചന്ദ്രനാണ് ഛായാഗ്രഹണം.

മരട് ഫ്‌ലാറ്റ് ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് 357 ഓളം കുടുംബങ്ങള്‍ക്ക് വീട് നഷ്ടപ്പെട്ടതിനാലാണ് ചിത്രത്തിന്‍ ഈ പേരെന്ന് കണ്ണന്‍ താമരക്കുളം പറഞ്ഞിരുന്നു. എന്താണ് മരട് ഫ്‌ലാറ്റില്‍ സംഭവിച്ചത് എന്നതിന്റെ നേര്‍ക്കാഴ്ചയാവും ചിത്രമെന്നും സംവിധായകന്‍. ഭൂ മാഫിയകള്‍ക്കെതിരെയുള്ള ശക്തമായ ഒരു സിനിമയായിരിക്കും മരട് 357 എന്നും സംവിധായകന്‍.

Related Stories

No stories found.
logo
The Cue
www.thecue.in