കൊവിഡിനെ നേരിടാന്‍ 50 ലക്ഷം നല്‍കി മോഹന്‍ലാല്‍, മുഖ്യമന്ത്രിയുടെ ഇടപെടല്‍ ചരിത്രത്തില്‍ രേഖപ്പെടുത്തുമെന്നും കത്ത്
Film News

കൊവിഡിനെ നേരിടാന്‍ 50 ലക്ഷം നല്‍കി മോഹന്‍ലാല്‍, മുഖ്യമന്ത്രിയുടെ ഇടപെടല്‍ ചരിത്രത്തില്‍ രേഖപ്പെടുത്തുമെന്നും കത്ത്

THE CUE

THE CUE

കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മോഹന്‍ലാല്‍ 50 ലക്ഷം നല്‍കി. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചു.

കൊവിഡ് മഹാമാരിക്കെതിരെ സംസ്ഥാനം കൈക്കൊള്ളുന്ന നടപടികളെ അഭിനനന്ദിക്കുന്നതായും, പ്രതിസന്ധി കാലത്ത് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ഇടപെടല്‍ ചരിത്രത്തില്‍ രേഖപ്പെടുത്തുമെന്നും മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ മോഹന്‍ലാല്‍. ഏപ്രില്‍ ഏഴിനാണ് മോഹന്‍ലാല്‍ ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറിയത്.

നേരത്തെ ഫെഫ്ക ദിവസ വേതന തൊഴിലാളികള്‍ക്കായി ഏര്‍പ്പെടുത്തിയ സാമ്പത്തിക പാക്കേജിലേക്കും മോഹന്‍ലാല്‍ പത്ത് ലക്ഷം സഹായമായി നല്‍കിയിരുന്നു.

The Cue
www.thecue.in