‘മമ്മൂട്ടിക്കൊപ്പം പക്കാ മാസ് സിനിമ’, ഡെന്നിസ് ജോസഫിന്റെ തിരക്കഥയിലുള്ള പ്രൊജക്ടിനെക്കുറിച്ച് ഒമര്‍ ലുലു

‘മമ്മൂട്ടിക്കൊപ്പം പക്കാ മാസ് സിനിമ’, ഡെന്നിസ് ജോസഫിന്റെ തിരക്കഥയിലുള്ള പ്രൊജക്ടിനെക്കുറിച്ച് ഒമര്‍ ലുലു

മലയാളത്തിലെ വമ്പന്‍ സിനിമകളൊരുക്കിയ ഡെന്നീസ് ജോസഫിന്റെ തിരക്കഥയിലാണ് പുതിയ സിനിമയെന്ന് സംവിധായകന്‍ ഒമര്‍ ലുലു നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഡെന്നിസ് ജോസഫിന്റെ തിരക്കഥയിലുള്ള ചിത്രം മമ്മൂട്ടിയെ നായകനാക്കിയാണ് ആലോചിക്കുന്നതെന്ന് ഒമര്‍ ലുലു. പക്കാ മാസ് ചിത്രമായിരിക്കും ഇതെന്നും ഒമര്‍. ഫേസ്ബുക്കിലുള്ള ചോദ്യങ്ങള്‍ക്കാണ് പ്രതികരണം.

മമ്മൂക്കാക്ക് വേണ്ടി പക്കാ ഒരു മാസ്സ് സിനിമ ഡെന്നിസ് ജോസഫ് സാറും ഞാനും കൂടി പ്ലാന്‍ ചെയ്യുന്നുണ്ട്. ഞാന്‍ എന്നും ഈ തമാശ കളിച്ചു നടന്നാല്‍ ശരിയാവില്ല ഇടയ്ക്കു ഒരു മാസ്സൊക്കെ വേണ്ടേ?.യൂത്തിനെ മാത്രം ലക്ഷ്യം വെച്ചുള്ള കോമഡി സിനിമകളാണ് ഇത് വരെ ചെയ്ത് അത്‌കൊണ്ടാണ് ഇനി മാസ്സ് സിനിമ. മാസ് സിനിമയാണെങ്കില്‍ ഡബിള്‍ മീനിംഗിന്റെ ആവശ്യമില്ല പക്ക മാസ്സായിരിക്കുമെന്നും ഒമര്‍ ലുലു.

മുകേഷ്, ഉര്‍വശി, അരുണ്‍, നിക്കി ഗല്‍റാണി എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായ ധമാക്കയാണ് ഒമര്‍ ലുലു ഒടുവില്‍ സംവിധാനം ചെയ്ത സിനിമ. ഹാപ്പി വെഡ്ഡിംഗ്, അഡാര്‍ ലവ്, ചങ്ക്‌സ് എന്നീ സിനിമകളും ഒമര്‍ സംവിധാനം ചെയ്തിട്ടുണ്ട്.

രാജാവിന്റെ മകന്‍, ന്യൂഡല്‍ഹി, കോട്ടയം കുഞ്ഞച്ചന്‍, സംഘം, നായര്‍ സാബ്, നമ്പര്‍ 20 മദ്രാസ് മെയില്‍ എന്നീ സൂപ്പര്‍ഹിറ്റ് സിനിമകളുടെ തിരക്കഥാകൃത്താണ് ഡെന്നീസ് ജോസഫ്. മണിച്ചിത്രത്താഴിലെ ഡോ. സണ്ണി എന്ന കഥാപാത്രത്തെ മുന്‍നിര്‍ത്തി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഗീതാഞ്ജലി ആണ് ഡെന്നീസ് ജോസഫ് ഒടുവില്‍ തിരക്കഥയൊരുക്കിയ സിനിമ. അഥര്‍വം, മനു അങ്കിള്‍, അപ്പു, അഗ്രജന്‍ എന്നീ സിനിമകള്‍ സംവിധാനം ചെയ്തതും ഡെന്നീസ് ജോസഫ് ആണ്. സിനിമയില്‍ സജീവമല്ലാതിരുന്ന ഡെന്നീസ് ജോസഫ് പഴയ സൂപ്പര്‍ഹിറ്റ് കൂട്ടുകെട്ടായ ജോഷിക്കൊപ്പം മമ്മൂട്ടി നായകനാകുന്ന സിനിമയിലൂടെ തിരിച്ചുവരുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in