‘മരടി’ന് വേണ്ടി ഹിന്ദി ഗാനം, ലോക്ക് ഡൗണ്‍ കാലത്ത് പാട്ടെഴുത്തിന്റെ തിരക്കില്‍ ഉണ്ണി മുകുന്ദന്‍ 

‘മരടി’ന് വേണ്ടി ഹിന്ദി ഗാനം, ലോക്ക് ഡൗണ്‍ കാലത്ത് പാട്ടെഴുത്തിന്റെ തിരക്കില്‍ ഉണ്ണി മുകുന്ദന്‍ 

'മരട് 357' എന്ന ചിത്രത്തിന് വേണ്ടി ഹിന്ദിയില്‍ പാട്ടെഴുതാനൊരുങ്ങി നടന്‍ ഉണ്ണി മുകുന്ദന്‍. കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ക്ലൈമാക്‌സ് രംഗത്തോട് ചേര്‍ന്ന് വരുന്ന ഗാനമാണ് ഇത്. മൂന്ന് മിനിറ്റ് ദൈര്‍ഘ്യത്തില്‍ പശ്ചാത്തല സംഗീതം ചിട്ടപ്പെടുത്തിയിരിക്കുന്നത് സാനന്ദ് ജോര്‍ജ് ഗ്രേസ് ആണ്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കൈതപ്രം ദാമോദരന്‍ നമ്പൂതിരി, രാജീവ് ആലുങ്കല്‍, മധു വാസുദേവ് എന്നിവരാണ് ചിത്രത്തിന് വേണ്ടി മറ്റ് ഗാനങ്ങള്‍ രചിച്ചിരിക്കുന്നത്. അനൂപ് മേനോന്‍, ധര്‍മജന്‍, മനോജ് കെ ജയന്‍, ബൈജു സന്തോഷ്, സെന്തില്‍ കൃഷ്ണ, സുധീഷ്, ഹരീഷ് കണാരന്‍, ശ്രീജിത്ത് രവി, നൂറിന്‍ ഷെരീഫ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദിനേശ് പള്ളത്താണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിച്ചിരിക്കുന്നത്. അബ്രഹാം മാത്യുവും സുദര്‍ശനന്‍ കാഞ്ഞിരക്കുളവും ചേര്‍ന്നാണ് നിര്‍മ്മാണം.

2017ല്‍ അച്ചായന്‍സ് എന്ന ചിത്രത്തിലൂടെയായിരുന്നു പിന്നണി ഗാനരംഗത്തേക്കുള്ള ഉണ്ണി മുകുന്ദന്റെ അരങ്ങേറ്റം. ചിത്രത്തില്‍ അനുരാഗം പുതുമഴ പോലെ എന്ന ഗാനം ആലപിക്കുകയും, രതീഷ് വേഗയ്‌ക്കൊപ്പം ചേര്‍ന്ന് ഗാനത്തിന് വരികളൊരുക്കുകയും ചെയ്തിരുന്നു. ചാണക്യ തന്ത്രം, ഒരു കുട്ടനാടന്‍ വ്‌ളോഗ്, ഷൈലോക് എന്നീ ചിത്രങ്ങള്‍ക്ക് വേണ്ടിയും ഉണ്ണി മുകുന്ദന്‍ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in