ജയറാമിനൊപ്പം മകള്‍ മാളവികയുടെ അഭിനയ അരങ്ങേറ്റം, വീഡിയോ

ജയറാമിനൊപ്പം മകള്‍ മാളവികയുടെ അഭിനയ അരങ്ങേറ്റം, വീഡിയോ

കാളിദാസ് ജയറാമിന് പിന്നാലെ ജയറാം-പാര്‍വതി ദമ്പതികളുടെ മകള്‍ മാളവികാ ജയറാമും അഭിനയരംഗത്ത്. അച്ഛന്‍ ജയറാമിനൊപ്പം ക്യാമറക്ക് മുന്നിലെത്തിയിരിക്കുന്നത് പരസ്യചിത്രത്തിന് വേണ്ടിയാണ്. സിനിമയിലേക്കുള്ള പ്രവേശനത്തിന് മുന്നോടിയാണ് മാളവികയുടെ പരസ്യചിത്രമെന്നും സൂചനയുണ്ട്.

അച്ഛനൊപ്പം പരസ്യത്തില്‍ അഭിനയിച്ചതിന്റെ വീഡിയോ മാളവിക ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു. ഇത്തരമൊരു വീഡിയോ പങ്കുവയ്ക്കാന്‍ പറ്റിയ സമയമല്ലെന്ന് അറിയാം എന്ന മുഖവുരയിലാണ് മാളവികയുടെ പോസ്റ്റ്. അച്ഛനൊപ്പം തുടക്കമിട്ടതിന്റെ ആഹ്ലാദവും മാളവിക പങ്കുവയ്ക്കുന്നു. മലബാര്‍ ഗോള്‍ഡിന്റേതാണ് പരസ്യചിത്രം.

നേരത്തെ മാളവികയുടെ മോഡലിംഗ് ഫോട്ടോകള്‍ സിനിമയിലേക്കുള്ള വരവിന്റെ സൂചനയാണെന്ന രീതിയില്‍ വാര്‍ത്തയായിരുന്നു. മോഡലിംഗ് രംഗത്ത് സജീവമാണ് മാളവികാ ജയറാം.

Related Stories

No stories found.
logo
The Cue
www.thecue.in