ഇത്തരം ജീവികളുടെ പത്രസമ്മേളനം ബഹിഷ്‌ക്കരിക്കുക’, ചെന്നിത്തലക്കും സെന്‍കുമാറിനുമെതിരെ ഹരീഷ് പേരടി

ഇത്തരം ജീവികളുടെ പത്രസമ്മേളനം ബഹിഷ്‌ക്കരിക്കുക’, ചെന്നിത്തലക്കും സെന്‍കുമാറിനുമെതിരെ ഹരീഷ് പേരടി

‘ഇത്തരം ജീവികളുടെ പത്രസമ്മേളനം ബഹിഷ്‌ക്കരിക്കുക’, അഭ്യര്‍ത്ഥനയുമായി ഹരീഷ് പേരാടി

കേരളം ഗൗരവമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ രമേശ് ചെന്നിത്തലയുടെയും ടിപി സെന്‍കുമാറിന്റെയും വാര്‍ത്താ സമ്മേളനം ബഹിഷ്‌കരിക്കാന്‍ മാധ്യമങ്ങള്‍ തയ്യാറാകണമെന്ന് ഹരീഷ് പേരടി. ഫേസ്ബുക്ക് കുറിപ്പിലാണ് ഹരീഷ് പേരടിയുടെ വിമര്‍ശനം.

കേരളത്തിലെ മാധ്യമ പ്രവര്‍ത്തകരോട് ഒരു അഭ്യര്‍ത്ഥന. കേരളം ഗൗരവമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ ഇത്തരം ജീവികളുടെ പത്രസമ്മേളനം ബഹിഷ്‌ക്കരിക്കുക. പിന്നെയെല്ലാം ശരിയാകും

ഹരീഷ് പേരടി

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

 ഇത്തരം ജീവികളുടെ പത്രസമ്മേളനം ബഹിഷ്‌ക്കരിക്കുക’, ചെന്നിത്തലക്കും സെന്‍കുമാറിനുമെതിരെ ഹരീഷ് പേരടി
‘കല്ലേറുകള്‍ പാട്ടിന് പോകട്ടെ, ഇത് ഒരു യുദ്ധമാണ്’; ചെന്നിത്തലയ്ക്ക് മറുപടിയുമായി ആരോഗ്യമന്ത്രി 

ആരോഗ്യമന്ത്രി കെകെ ശൈലജക്ക് മീഡിയ മാനിയ ആണെന്നും, ഇമേജ് ബില്‍ഡിങ് നടത്തുകയാണെന്നും കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. കൊവിഡ് 19 ബാധയില്‍ ആരോഗ്യമന്ത്രി ദിവസേന കൂടുതല്‍ വാര്‍ത്താ സമ്മേളനങ്ങള്‍ നടത്തുന്നത് പ്രതിഛായാ നിര്‍മ്മിതിക്ക് വേണ്ടിയെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ വിമര്‍ശനം. കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനത്തെ ആരോഗ്യമന്ത്രി ദുരുപയോഗിക്കുകയാണെന്നായിരുന്നു ആരോപണം. അമ്മയെ തല്ലിയാലും രണ്ട് പക്ഷമുണ്ടാകുമെന്ന് പറയുന്നത് പോലെയാണ് പ്രതിപക്ഷ ആരോപണമെന്നായിരുന്നു ഇതിന് മന്ത്രി നല്‍കിയ മറുപടി.

 ഇത്തരം ജീവികളുടെ പത്രസമ്മേളനം ബഹിഷ്‌ക്കരിക്കുക’, ചെന്നിത്തലക്കും സെന്‍കുമാറിനുമെതിരെ ഹരീഷ് പേരടി
സെന്‍കുമാറിന്റെ വാര്‍ത്താസമ്മേളനത്തില്‍ ബഹളം; മാധ്യമപ്രവര്‍ത്തകര്‍ ഇറങ്ങിപ്പോയി 

മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍ കൊല്ലത്ത് നടത്തിയ വാര്‍ത്താസമ്മേളനവും വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. കേരളത്തിലെ കാലാവസ്ഥയില്‍ കൊറോണ വൈറസ് പടരില്ലെന്ന സെന്‍കുമാറിന്റെ വ്യാജപരാമര്‍ശം പിന്നീട് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. ഇത് മാധ്യമപ്രവര്‍ത്തക പി ആര്‍ പ്രവീണ വാര്‍ത്താ സമ്മേളനത്തില്‍ ചോദിച്ചതിനെ തുടര്‍ന്നായിരുന്നു വിവാദം. സദസിലുണ്ടായിരുന്ന സെന്‍കുമാറിന്റെ അണികള്‍ മാധ്യമപ്രവര്‍ത്തകയെ ചോദ്യങ്ങളില്‍ നിന്ന് വിലക്കാന്‍ ശ്രമിച്ചതും വാര്‍ത്താ സമ്മേളനം അലങ്കോലമാകുന്നതിന് വഴിവച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in