‘ഒരു കാര്യത്തില്‍ മാത്രം നിരാശനാണ്’; നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് സ്വന്തം പാര്‍ട്ടി തുടങ്ങുമെന്ന് രജനികാന്ത് 

‘ഒരു കാര്യത്തില്‍ മാത്രം നിരാശനാണ്’; നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് സ്വന്തം പാര്‍ട്ടി തുടങ്ങുമെന്ന് രജനികാന്ത് 

2021ല്‍ നടക്കാനിരിക്കുന്ന തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് സ്വന്തം പാര്‍ട്ടി തുടങ്ങുമെന്ന് രജനികാന്ത്. രജനി മക്കള്‍ മണ്‍ട്രം ജില്ലാ സെക്ടട്ടറിമാരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. നിരവധി കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു, വ്യക്തിപരമായി ഒരു കാര്യത്തില്‍ മാത്രം നിരാശനാണ്. അതെന്താണെന്ന് സമയമാകുമ്പോള്‍ വെളിപ്പെടുത്തുമെന്നും രജനികാന്ത് പറഞ്ഞു. സംഘടനയുടെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഒരു വര്‍ഷത്തിന് ശേഷമാണ് രജനികാന്ത് ജില്ലാ സെക്രട്ടറിമാരെ കാണുന്നത്.

‘ഒരു കാര്യത്തില്‍ മാത്രം നിരാശനാണ്’; നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് സ്വന്തം പാര്‍ട്ടി തുടങ്ങുമെന്ന് രജനികാന്ത് 
‘തൊഴിലുടമയുടെ ക്രൂരപീഡനം’; ഹരിദാസിന് സഹായവുമായി മമ്മൂട്ടി ഡയറക്ടറായ ചികിത്സാകേന്ദ്രം 

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

രാഷ്ട്രീയത്തില്‍ പ്രവേശിക്കാനുള്ള തീരുമാനത്തെ തുടര്‍ന്ന് രജനികാന്ത് ഫാന്‍സ് അസോസിയേഷനുകള്‍ പിരിച്ചുവിട്ട് ആരംഭിച്ചതായിരുന്നു മക്കള്‍ മണ്‍ട്രം എന്ന സംഘടന. ജില്ലാ സെക്രട്ടറിമാര്‍ ചില കാര്യങ്ങള്‍ ചോദിച്ചു അതിനെല്ലാം താന്‍ മറുപടി നല്‍കിയെന്നും, പല പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്തുവെന്നും യോഗത്തിന് ശേഷം രജനികാന്ത് പറഞ്ഞു. അടുത്തിടെ മുസ്ലീം നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ച വിജയകരമായിരുന്നുവെന്നും രജനികാന്ത് പറഞ്ഞു. സാഹോദര്യം, സ്‌നേഹം, സമാധാനം എന്നിവയെ കുറിച്ചായിരുന്നു ചര്‍ച്ച. അവര്‍ എന്നോട് സഹായം ചോദിച്ചു. അവരെ സഹായിക്കാമെന്നാണ് താന്‍ അറിയിച്ചതെന്നും രജനികാന്ത് പറഞ്ഞു.

‘ഒരു കാര്യത്തില്‍ മാത്രം നിരാശനാണ്’; നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് സ്വന്തം പാര്‍ട്ടി തുടങ്ങുമെന്ന് രജനികാന്ത് 
ദിലീപിന് അനുകൂലമായി മൊഴി; നടിയെ അക്രമിച്ച കേസില്‍ ഇടവേള ബാബു കൂറുമാറി

പാര്‍ട്ടി പ്രഖ്യാപനം, സ്വീകരിക്കേണ്ട നയങ്ങള്‍ തുടങ്ങിയ വിഷയങ്ങളാണ് യോഗത്തില്‍ ചര്‍ച്ചയായതെന്ന് മക്കള്‍ മണ്‍ട്രം ജില്ലാ സെക്രട്ടറിമാരില്‍ ഒരാളായ ജോസഫ് സ്റ്റാലിന് പറഞ്ഞു. ഓരോ ജില്ലകളിലെയും പ്രശ്‌നങ്ങള്‍ ചോദിച്ചറിഞ്ഞ് രജനികാന്ത് പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in