യുറേക്കാ മൊമന്റ് ഫഹദ്, ഇത് പോലൊരു പ്രകടനം ഏതൊരു ഫിലിംമേക്കറുടെയും സ്വപ്‌നമെന്ന് ഗീതുമോഹന്‍ദാസ്

യുറേക്കാ മൊമന്റ് ഫഹദ്, ഇത് പോലൊരു പ്രകടനം ഏതൊരു ഫിലിംമേക്കറുടെയും സ്വപ്‌നമെന്ന് ഗീതുമോഹന്‍ദാസ്

അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ട്രാന്‍സ് ഫഹദ് ഫാസിലിന്റെ മാസ്മരിക പ്രകടനത്തിന്റെ കാഴ്ചയായി ആഘോഷിക്കുകയാണ് സിനിമാ പ്രേമികള്‍. ഇന്ത്യന്‍ സിനിമയിലെ മികച്ച അഭിനേതാവില്‍ ഒരാള്‍ക്കൊപ്പമാണ് അഭിനയിച്ചതെന്ന് സംവിധായകന്‍ ഗൗതം വാസുദേവ മേനോന്‍ പറഞ്ഞിരുന്നു. ഏതൊരു ഫിലിംമേക്കര്‍ക്കും സ്വപ്‌നം പോലൊരു പ്രകടനമാണ് ഫഹദ് ട്രാന്‍സില്‍ നടത്തിയതെന്ന് സംവിധായിക ഗീതു മോഹന്‍ദാസ്.

ഈ സീനില്‍ ഒരു അഭിനേതാവിന്റെ പൂര്‍ണ പരിണാമമാണ് അനുഭവപ്പെട്ടത്. തന്റെ ഉള്ളില്‍ നിന്ന് തന്നെ ആ കഥാപാത്രത്തെ കണ്ടെടുക്കുകയാണ് ഫഹദ്. കീഴടക്കുന്ന പ്രകടനം. ഏതൊരു ഫിലിം മേക്കര്‍ക്കും സ്വപ്നമാണ് ഇതുപോലെ ഒന്ന്, ഈ യുറേക്കാ മൊമന്റ്. വരാനിരിക്കുന്ന സംവിധായകര്‍ക്ക് മുന്നിലും ഇതുപോലെ സമ്മാനിക്കാന്‍ ആകട്ടെ ഫഹദ്.

ഗീതു മോഹന്‍ദാസ്

വിന്‍സന്റ് വടക്കന്‍ തിരക്കഥയെഴുതിയ ട്രാന്‍സ് എട്ട് വര്‍ഷത്തിന് ശേഷം അന്‍വര്‍ റഷീദിന്റെ സംവിധാനത്തില്‍ തിയറ്ററുകളിലെത്തിയ ചിത്രമാണ്. അമല്‍ നീരദ് ഛായാഗ്രഹണവും റസൂല്‍ പൂക്കുട്ടി സൗണ്ട് ഡിസൈനും നിര്‍വഹിച്ചിരിക്കുന്നു.

ഗൗതം മേനോന്‍, നസ്രിയ നസിം ഫഹദ്, ദിലീഷ് പോത്തന്‍, സൗബിന്‍ ഷാഹിര്‍, ചെമ്പന്‍ വിനോദ് ജോസ്, വിനായകന്‍ എന്നിവരും സിനിമയിലുണ്ട്. ആള്‍ദൈവത്തെ സൃഷ്ടിച്ച് കോര്‍പ്പറേറ്റുകള്‍ ആത്മീയ വ്യാപാരത്തിലൂടെ വിശ്വാസികളെ മുതലെടുക്കുന്നതാണ് സിനിമയുടെ പ്രമേയം. ജോഷ്വാ കാള്‍ട്ടണ്‍ എന്ന വിജു പ്രസാദിനെയാണ് ഫഹദ് ഫാസില്‍ അവതരിപ്പിക്കുന്നത്. അന്‍വര്‍ റഷീദ് എന്റര്‍ടെയിന്‍മെന്റാണ് നിര്‍മ്മാണം.

Related Stories

No stories found.
logo
The Cue
www.thecue.in