‘ഗ്യാംഗ്സ്റ്റര്‍ അന്ത്യഅത്താഴം’; ആകാംക്ഷ നിറച്ച് ധനുഷിന്റെ ജഗമേ തന്തിരം മോഷന്‍ പോസ്റ്റര്‍ 

‘ഗ്യാംഗ്സ്റ്റര്‍ അന്ത്യഅത്താഴം’; ആകാംക്ഷ നിറച്ച് ധനുഷിന്റെ ജഗമേ തന്തിരം മോഷന്‍ പോസ്റ്റര്‍ 

ധനുഷ്-കാര്‍ത്തിക് സുബ്ബരാജ് ഗാംഗ്‌സ്റ്റര്‍ ആക്ഷന്‍ ചിത്രം ജഗമേ തന്തിരത്തിന്റെ പോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ധനുഷിന്റെ നാല്‍പതാമത് ചിത്രമാണ് ഇത്. വൈനോട്ട് സ്റ്റുഡിയോസാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തെ കുറിച്ച് തുടക്കം മുതല്‍ നിലനിന്നിരുന്ന ആകാംക്ഷ ഇരട്ടിപ്പിക്കുന്നതാണ് മോഷന്‍ പോസ്റ്റര്‍. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളുലൂടെ കടന്നു പോകുന്ന മോഷന്‍ പോസ്റ്റര്‍ അവസാനിക്കുന്നത് 'അന്ത്യ അത്താഴ'ത്തിന്റെ മാതൃകയിലിരിക്കുന്ന കഥാപാത്രങ്ങളിലാണ്. ഇതാണ് ചിത്രത്തിന്റെ സസ്‌പെന്‍സ് വര്‍ധിപ്പിക്കുന്നത്.

മലയാളി താരമായ ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തിലെ നായിക. ജോജു ജോര്‍ജ്, ഗെയിം ഓഫേ ത്രോണ്‍സ് താരം ജെയിംസ് കോസ്‌മോ, കലൈയരശന്‍,സഞ്ജനാ നടരാജന്‍, ദീപക് പ്രമേഷ്, ദേവന്‍ തുടങ്ങിയവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സന്തോഷ് നാരായണന്റേതാണ് സംഗീതം. ചിത്രം കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത് ആന്റോ ജോസഫിന്റെ നേതൃത്വത്തിലുള്ള ആന്റോ ജോസഫ് ഫിലിം കമ്പനിയാണ്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ലണ്ടനില്‍ പ്രധാനമായും ചിത്രീകരിച്ച ഈ സിനിമ 2020ലെ ഏറ്റവും കാത്തിരിപ്പുള്ള തമിഴ് പ്രൊജക്ടുകളില്‍ ഒന്നാണ്. റോബര്‍ട്ട് ഡിനിറോ, മോര്‍ഗന്‍ ഫ്രീമാന്‍, അല്‍പാച്ചിനോ എന്നിവരെ ധനുഷിനൊപ്പം പ്രധാന റോളില്‍ കാര്‍ത്തിക് സുബ്ബരാജ് ആലോചിച്ചിരുന്ന ചിത്രവുമാണ് ജഗമേ തന്തിരം അല്‍പാച്ചിനോയുമായി കരാര്‍ ചെയ്യുന്നതിനായി രണ്ട് മാസത്തോളം കാര്‍ത്തിക് സുബ്ബരാജ് ലണ്ടനില്‍ ചെലവഴിച്ചിരുന്നു.

‘ഗ്യാംഗ്സ്റ്റര്‍ അന്ത്യഅത്താഴം’; ആകാംക്ഷ നിറച്ച് ധനുഷിന്റെ ജഗമേ തന്തിരം മോഷന്‍ പോസ്റ്റര്‍ 
ധനുഷിന്റെ ഗ്യാംഗ്സ്റ്റര്‍ അവതാര്‍, ആന്റോ ജോസഫ് ഫിലിം കമ്പനി കാര്‍ത്തിക് സുബ്ബരാജ് ചിത്രം കേരളത്തിലെത്തിക്കും

ചിത്രത്തില്‍ സുരുളി, പ്രഭു എന്നീ കഥാപാത്രങ്ങളായി ഡബിള്‍ റോളില്‍ ധനുഷ് എത്തുമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തു വന്നിരുന്നു. രജനീകാന്ത് നായകായ പേട്ട എന്ന മാസ് ആക്ഷന്‍ എന്റര്‍ടെയിനറിന് ശേഷം കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രവുമാണ് ജഗമേ തന്തിരം.

Related Stories

No stories found.
logo
The Cue
www.thecue.in