‘മമ്മൂക്ക ഞെട്ടിച്ചു’, കടക്കല്‍ ചന്ദ്രനെ കുറിച്ച് മമ്മൂട്ടിക്ക് ചില നിര്‍ബന്ധങ്ങളുണ്ടായിരുന്നുവെന്ന് സന്തോഷ് വിശ്വനാഥ്  

‘മമ്മൂക്ക ഞെട്ടിച്ചു’, കടക്കല്‍ ചന്ദ്രനെ കുറിച്ച് മമ്മൂട്ടിക്ക് ചില നിര്‍ബന്ധങ്ങളുണ്ടായിരുന്നുവെന്ന് സന്തോഷ് വിശ്വനാഥ്  

'വണ്ണി'ലെ കടക്കല്‍ ചന്ദ്രന്‍ എന്ന കഥാപാത്രത്തിന് മറ്റൊരു രാഷ്ട്രീയ നേതാവുമായി സാമ്യമുണ്ടാകരുതെന്ന് മമ്മൂട്ടിക്ക് നിര്‍ബന്ധമുണ്ടായിരുന്നുവെന്ന് സംവിധായകന്‍ സന്തോഷ് വിശ്വനാഥ്. ചിത്രത്തില്‍ മമ്മൂട്ടിയുടെ ഇന്‍വോള്‍വ്‌മെന്റ് അത്ഭുതപ്പെടുത്തിയെന്നും സന്തോഷ് വിശ്വനാഥ് പറഞ്ഞു. കേരള മുഖ്യമന്ത്രിയായാണ് ചിത്രത്തില്‍ മമ്മൂട്ടി എത്തുന്നത്. ചിത്രത്തിലെ കഥാപാത്രത്തിനായുള്ള ലുക്ക് കണ്ടെത്തിയത് മമ്മൂട്ടി തന്നെയാണെന്നും സംവിധായകന്‍ പറഞ്ഞു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

‘മമ്മൂക്ക ഞെട്ടിച്ചു’, കടക്കല്‍ ചന്ദ്രനെ കുറിച്ച് മമ്മൂട്ടിക്ക് ചില നിര്‍ബന്ധങ്ങളുണ്ടായിരുന്നുവെന്ന് സന്തോഷ് വിശ്വനാഥ്  
പിണറായി വിജയന്‍ അല്ല കടക്കല്‍ ചന്ദ്രന്‍, മമ്മൂട്ടിയുടെ വണ്‍ കാരക്ടര്‍ ലുക്ക്

രണ്ട് വര്‍ഷം മുമ്പാണ് ചിത്രത്തിന്റെ ജോലികള്‍ ആരംഭിക്കുന്നത്. ചിത്രത്തിന്റെ ആലോചന മുതല്‍ തന്നെ മമ്മൂക്കയായിരുന്നു മനസിലുണ്ടായിരുന്നത്. അദ്ദേഹം സമ്മതം മൂളിയില്ലായിരുന്നുവെങ്കില്‍, ഈ ചിത്രം നടക്കില്ലായിരുന്നു. അദ്ദേഹത്തിന്റെ സമ്മതം ലഭിച്ചതിന് ശേഷം മാത്രമാണ് ചിത്രത്തിന്റെ തിരക്കഥ എഴുതാന്‍ ആരംഭിച്ചതെന്നും സന്തോഷ് വിശ്വമാഥ് പറഞ്ഞു.

മമ്മൂട്ടിയുടെ സഹകരണം തനിക്ക് വളരെ പ്രചോദനം നല്‍കിയെന്നും, അദ്ദേഹത്തിന്റെ ഇന്‍വോള്‍വ്‌മെന്റ് തന്നെ ഞെട്ടിച്ചുവെന്നും സന്തോഷ് വിശ്വനാഥ് പറയുന്നു. കടക്കല്‍ ചന്ദ്രന്റെ രീതികളും സംസാര രീതിയുമെല്ലാം തയ്യാറാക്കിയത് മമ്മൂക്കയാണ്. കടക്കല്‍ ചന്ദ്രന്‍ എങ്ങനെയായിരിക്കണമെന്നതിന്റെ ഒരു സ്‌കെച്ച് മമ്മൂക്കയ്ക്ക് അയച്ചുകൊടുത്തിരുന്നു. എന്നാല്‍ കാരക്ടര്‍ ഫോട്ടോഷൂട്ടിന്റെ ദിവസം അദ്ദേഹം എല്ലാവരെയും ഞെട്ടിച്ചു. ഞങ്ങള്‍ ഉദ്ദേശിച്ചതിലും ഒരുപാട് മികച്ചതായിരുന്നു അദ്ദേഹത്തിന്റെ ലുക്ക്. സാധാരണ ചിത്രങ്ങളില്‍ നിലവിലുള്ള രാഷ്ട്രീയപാര്‍ട്ടികളോട് സാമ്യമുള്ള പേരുകള്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍ തങ്ങള്‍ അത് വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നുവെന്നും സന്തോഷ് വിശ്വനാഥ് പറഞ്ഞു.

‘മമ്മൂക്ക ഞെട്ടിച്ചു’, കടക്കല്‍ ചന്ദ്രനെ കുറിച്ച് മമ്മൂട്ടിക്ക് ചില നിര്‍ബന്ധങ്ങളുണ്ടായിരുന്നുവെന്ന് സന്തോഷ് വിശ്വനാഥ്  
തമിഴ്‌നാട്, ആന്ധ്ര, ഇനി കേരളത്തില്‍, മൂന്ന് ഭാഷകളിലായി മൂന്ന് മുഖ്യമന്ത്രിമാരെ അവതരിപ്പിച്ച് മമ്മൂട്ടി

മമ്മൂട്ടിക്കൊപ്പം ജോജു ജോര്‍ജ്, നിമിഷ സജയന്‍, സംവിധായകന്‍ രഞ്ജിത്ത്, സലിം കുമാര്‍, മുരളി ഗോപി,ബാലചന്ദ്രമേനോന്‍,ശങ്കര്‍ രാമകൃഷ്ണന്‍, മാമുക്കോയ, ശ്യാമപ്രസാദ്, രമ്യ, അലന്‍സിയര്‍ ലെ ലോപ്പസ്, സുരേഷ് കൃഷ്ണ, മാത്യു തോമസ്, ജയകൃഷ്ണന്‍, മേഘനാഥന്‍, സുദേവ് നായര്‍, മുകുന്ദന്‍, സുധീര്‍ കരമന, ബാലാജി, ജയന്‍ ചേര്‍ത്തല, ഗായത്രി അരുണ്‍, രശ്മി ബോബന്‍, വി കെ ബൈജു, നന്ദു,വെട്ടുകിളി പ്രകാശ്, ഡോക്ടര്‍ റോണി , സാബ് ജോണ്‍ ,ഡോക്ടര്‍ പ്രമീള ദേവി, അര്‍ച്ചന മനോജ്, കൃഷ്ണ തുടങ്ങിയ വലിയ ഒരു താര നിര തന്നെ ഈ സിനിമയിലുണ്ട്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ഈണം നല്‍കുന്നത് ഗോപി സുന്ദറാണ്. ബോബി സഞ്ജയ് ടീമിന്റേതാണ് തിരക്കഥ.

Related Stories

No stories found.
logo
The Cue
www.thecue.in